ട്രന്‍റിംഗായി “സണ്‍ ഓഫ് അലിബാബ നാല്‍പ്പത്തിയൊന്നാമൻ ” ടീസര്‍

നെജീബലി സംവിധാനം ചെയ്യുന്ന ” സൺ ഓഫ് അലിബാബ നാല്പത്തിഒന്നാമ്മൻ ” എന്ന ചിത്രത്തിന്റെ ടീസർ, നടൻ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഒരു മിനിട്ട് ആറ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വന്ന് പോകുന്നുണ്ട്. വളരെ ത്രില്ലിങ് ആയിട്ട് തന്നെയാണ് സണ്‍ ഓഫ് അലിബാബ നാല്‍പ്പത്തിയൊന്നാമന്‍ എന്ന ചിത്രം ഒരുക്കിയിരിയ്ക്കുന്നത് എന്ന് ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.


ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച “സണ്‍ ഒഫ് അലിബാബ നാല്‍പ്പത്തൊന്നാമൻ”‘തിയറി ഓഫ് തീഫ് ‘ എന്ന ടാഗ് ലൈനോടു കൂടിയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്.സുനില്‍ സുഖദ,ബിനീഷ് ബാസ്റ്റിന്‍,ചാള മേരി,ശശി കലിംഗ,വി.കെ ബൈജു,ശിവജി ഗുരുവായൂർ,അനീഷ് രവി,അനിയപ്പന്‍ അമർനാഥ്,വിനീഷ് വിജയ്,അനഘ ജാനകി തുടങ്ങിയവരാണ് താരങ്ങൾ.


അന്തരിച്ച നടന്‍ ശശി കലിംഗ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്. ഹാസ്യത്തിനും സസ്പെന്‍സിനും പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണംവി വി വിനയൻ എഴുതുന്നു.നജീബ് ഷാ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.ഏങ്ങണ്ടിയൂര്‍ ചദ്രശേഖറിന്റെ വരികള്‍ക്ക് ശബരീഷ് കെ സംഗീതം പകരുന്നു.ആലാപനം-രശ്മി സതീശ്, ഇമ്രാന്‍ ഖാൻ,നസീർ മിന്നലെ,എഡിറ്റർ- കുമാരവേൽ-ഡി.ഐ- ജിതിൻ കുമ്പുക്കാട്ട് നിർവഹിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *