രാമശ്ശേരി ഇഡ്ഢലിയോട് എങ്ങനെ നോ പറയും മുഖത്ത് അടിപൊളി എക്സ്പ്രഷനുമായി ഐശ്വര്യലക്ഷമി.
വളരെകുറച്ചുനാളുകള്‍ക്കുള്ളില്‍ മികവാര്‍ന്ന അഭിനയത്തിലൂടെ മലയാളിയുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഐശ്വര്യലക്ഷമി. അര്‍ച്ചന31 നോട്ടൌട്ട് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് താരം ഇപ്പോഴുള്ളത്. ഷൂട്ടിംഗ് ലോക്കേഷനില്‍നിന്ന് അര്‍ച്ചന പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ സംസാരവിഷയം.
രാമശ്ശേരി ഇഡ്ഢലിക്ക് നോ പറയുന്നത് എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. രുചിപ്പെരുമയ്ക്ക് പേരുകേട്ട രാമേശ്ശേരി ഇഡ്ഢലിയുമായി ഇരിക്കുന്ന ഐശ്വര്യയെയാണ് ചിത്രത്തില്‍ കാണാനാവുന്നത്.