വീനീത ഇനി സുബ്രഹ്മണ്യന് സ്വന്തം
കാലുകള്‍ തളര്‍ന്നു 14 വര്‍ഷമായി ചക്രക്കസേരയില്‍ ജീവിക്കുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനം വി.വിനീതയുടെയും പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ എം.സുബ്രഹ്മണ്യന്റെയും വിവാഹം ഇന്നലെ രാവിലെ മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്നു.വിനീതയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുബ്രഹ്മണ്യന് തന്റെ ജീവിതത്തിലേക്കു പാതിയാക്കാന്‍ സമ്മതം അറിയച്ചു.
വിവാഹത്തിനു തുക എങ്ങനെ സ്വരൂപിക്കുമെന്നോര്ത്ത് വിഷമിച്ച മാതാപിതാക്കളായ വേണുഗോപാലിനും ഓമനയ്ക്കും സഹായഹസ്തവുമായി സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി രംഗത്തെത്തിയപ്പോള്‍ നാടും കൈകോര്‍ക്കുകയായിരുന്നു. ബിരിയാണി ചാലഞ്ച് നടത്തിയും സുമനസുകളുടെ സഹായം കൊണ്ടും സമാഹരിച്ച 3 ലക്ഷം രൂപയില്‍ ഒരു ലക്ഷം വിനീതയുടെ പേരില്‍ സ്ഥിര നിക്ഷേപമായും ബാക്കി പണമായുമാണു നല്‍കിയത്
വിനീതയ്ക്കുള്ള വിവാഹ വസ്ത്രങ്ങളും സിപിഎം ആണു സമ്മാനിച്ചത്. വീല്‍ചെയറില്‍ നിന്നു പാര്‍ട്ടി പ്രവര്‍ത്തകരാണ് കതിര്മണ്ഡപത്തിലേക്കു വിനീതയെ എത്തിച്ചത്. വരനും ബന്ധുക്കളും തലേ ദിവസം തന്നെ എത്തിയിരുന്നു. വരനെയും സംഘത്തെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനം നടത്തി മാതാപിതാക്കള്‍ക്കു ദക്ഷിണ നല്കിയ ശേഷം സുബ്രഹ്മണ്യന് വിനീതയെ താലിചാര്‍ത്ത്.