69 national award: ഇരട്ടിമധുരമായി സൂര്യയ്ക്ക് ഇന്ന് 47ാം പിറന്നാള്‍

ഇന്നത്തെ പിറന്നാള്‍ സൂര്യയ്ക്ക് സ്പെഷ്യലാണ്. പിറന്നാളിന് ഇരട്ടി മധുരമായി മികച്ച നടനുള്ള ദേശിയ പുരസ്കാരവും സൂര്യയെ തേടി എത്തിയതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്.

‘സൂരറൈ പോട്ര് ‘ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സൂര്യയ്‌ക്ക് പുരസ്കാരം നൽകി രാജ്യം ആദരിച്ചു. നെടുമാരനായി നിറഞ്ഞാടുകയായിരുന്നു സിനിമയിൽ സൂര്യ. സൂര്യയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി രം​ഗത്തെത്തി. പ്രിയപ്പെട്ട സൂര്യ, താങ്ങൾക്ക് മനോഹരമായ ഒരു പിറന്നാൾ സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് ദേശിയ അവാർഡിന് അർഹനായ നടന് പിറന്നാൾ ആംശസ നേർന്ന് മമ്മൂട്ടി കുറിച്ചു.

1975 ജൂലൈ 23 ന് തമിഴ് നടൻ ശിവകുമാര്‍, ലക്ഷ്മി എന്നിവരുടെ മകനായി ചെന്നൈയിലാണ് ശരവണന്‍ ശിവകുമാര്‍ എന്ന സൂര്യയുടെ ജനനം. സിനിമയിലെത്തിയ ശേഷമാണ് സൂര്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് സൂര്യ സിനിമാ ലോകത്ത് എത്തിയതെന്ന് പറയാന്‍ കഴിയില്ല. അച്ഛനെ പിന്തുടരുകയായിരുന്നില്ല, സാഹചര്യങ്ങള്‍ കൊണ്ട് സിനിമയില്‍ എത്തപ്പെടുകയായിരുന്നു. 1997 ൽ മണിരത്‍നം നിർമ്മിച്ച് വസന്ത് സംവിധാനം ചെയ്ത് വിജയ് നായകനായ നേർക്കുനേർ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന ശരവണന് മണിരത്‌നമാണ് സൂര്യ എന്ന പേര് നിര്‍ദ്ദേശിച്ചത്.

കതലേനിമ്മതി, സന്ധിപ്പോമാ, പെരിയണ്ണ, പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടി. എന്നാല്‍ തുടക്കത്തില്‍ ഇറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടത് സൂര്യയ്ക്ക് തിരിച്ചടിയായി. 2003-ൽ ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത ‘കാക്ക കാക്ക‘ എന്ന ചിത്രത്തിലെ പോലീസ് വേഷം സൂര്യയ്‌ക്ക് ജനശ്രദ്ധ നേടികൊടുത്തു. ഈ ചിത്രം സൂര്യയുടെ ആദ്യത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയി മാറുകയായിരുന്നു. വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തിയ പിതാമഗൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ സൂര്യ നിരൂപക പ്രശംസകൾ നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടി.

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറായ ഗജിനിയിലൂടെ സൂര്യ ഒരു പടി കൂടി വളരുകയാണ് ചെയ്തത്. കാക്ക കാക്കയുടെ വിജയത്തിന് ശേഷം 2008ൽ സൂര്യ മേനോന്റെ ജീവചരിത്രമായ ‘വാരണം ആയിരം‘ എന്ന ചിത്രം സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമാണ്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ സൂര്യയ്‌ക്ക് നേടി കൊടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇന്ത്യയൊട്ടാകെ സൂര്യയുടെ അഭിനയം ആദ്യമായി ചർച്ച ചെയ്യപ്പെട്ടതും വാരണം ആയിരത്തിലൂടെ ആയിരുന്നു.

പിന്നീട് സൂപ്പർ താരമായി വളർന്ന സൂര്യ വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാ​ഗമായി. തുടർച്ചയായ പരാജയങ്ങൾ പലപ്പോഴായി മങ്ങലേൽപ്പിച്ചെങ്കിലും സിനിമ പ്രേമികൾ സൂര്യയുടെ മികച്ച ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു. വലിയ ഒരിടവേളയ്‌ക്ക് ശേഷം ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് തെളിയിച്ചു സൂര്യ. ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​ജെ​റ്റ് ​എ​യ​ർ​ലൈ​നാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​ എയർ​ ​ഡെ​ക്കാ​ന്റെ​ ​സ്ഥാ​പ​ക​ൻ​ ​ക്യാ​പ്ട​ൻ​ ​ജി.​ആ​ർ​ .​ ​ഗോ​പി​നാ​ഥി​ന്റെ​ ​ആ​ത്മ​ക​ഥ​ ​’​സിം​പ്ലി​ ​ഫ്‌​ളൈ​ ​എ​ ​ഡെ​ക്കാ​ൻ​ ​ഒ​ഡീ​സി​”എ​ന്ന​ ​പു​സ്ത​ക​ത്തെ​ ​ആ​ധാ​ര​മാ​ക്കി​ ​സു​ധ​ ​കൊ​ങ്ങ​ര​ സംവിധാനം ചെയ്ത ചിത്രമായ ‘സൂരറൈ പോട്രിലൂടെ വലിയ തിരിച്ച് വരവാണ് താരം നടത്തിയത്.

സിനിമയിൽ നെടുമാരൻ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് സുര്യ കാഴ്ച വെച്ചത്. ഒ​ ​ടി​ ​ടി​ ​റിലീസായി എത്തിയ ‘സൂരറൈ പോട്ര് ‘ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ഇന്ത്യയുടെ പുറത്തുനിന്നും സൂര്യയെ തേടി അഭിനന്ദന പ്രവാഹങ്ങൾ എത്തി. നീണ്ട നാളുകൾക്ക് ശേഷം ഓസ്കാർ നോമിനേഷന് പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ‘സൂരറൈ പോട്രിനുണ്ട്. ഷാംങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിക്കുകയും ചെയ്തു. അവസാനം മികച്ച നടനായി ഈ ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിനും സൂര്യ അർഹനായി. സൂരറൈ പോട്ര് മാത്രമല്ല അടുത്തിടെ ഇറങ്ങിയ ‘ജയ് ഭീം‘ എന്ന സിനിമയിലും സൂര്യ ​ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. തന്റെ പിറന്നാളിന് ഇതിലും വലിയ ഒരു സമ്മാനം നടന് ലഭിക്കാനില്ല.

സൂര്യയ്‌ക്കും ആരാധകർക്കും ഇരട്ടി മധുരം നൽകുകയാണ് പിറന്നാൾ സമ്മാനമായി തേടിയെത്തിയ ദേശീയ അം​ഗീകാരം. ഭാഷാ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. സൂര്യ 2001 ൽ ബാലാ സംവിധാനം ചെയ്ത നന്ദ എന്ന സിനിമയിലൂടെ തമിഴ് സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു. നന്ദയിലെ മിന്നുന്ന പ്രകടനത്തിലൂടെ തന്നെ വിമർശിച്ചവരുടെ വായടപ്പിക്കുകയും നിരൂപകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്‌തു. തുടർന്ന് നടൻ വിജയ് നായകനായി മലയാളിയായ സിദ്ധിക്ക് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന ചിത്രം ഏറെ ശ്രദ്ധനേടി. 2005 ൽ എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത ഗജിനി വൻവിജയമായി. ദിലീപിന്റെ കുഞ്ഞിക്കൂനന്റെ തമിഴ്‌ മൊഴിമാറ്റമായ പേരഴകനിലെ വേഷത്തോടെ കച്ചവട സിനിമയിലും സൂര്യ താരപ്രഭാവം കൈക്കൊണ്ടു. ബാലയുടെ തന്നെ പിതാമഹന്‍, മണിരത്‌നത്തിന്റെ ആയുധ എഴുത്ത്‌, മുരുകദാസിന്റെ ഗജിനി, ഗൗതം മേനോന്റെ കാക്ക കാക്ക, സില്ലുന്‌ ഒരു കാതല്‍, വേൽ, വാരണം ആയിരം, അയൻ, ആദവൻ, സിങ്കം തുടങ്ങിയ സിനിമയില്‍ സൂര്യയുടെ കരിയര്‍ ഗ്രാഫിന്റെ ഗതി കുത്തനെ മേലോട്ടുതന്നെയായിരുന്നു.

വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ മികച്ച നടനെന്ന പേരും, താര പദവിയും ഒരുപോലെ സൂര്യയെ തേടിയെത്തി. ഗജനിയെന്ന ചിത്രം വന്‍ വിജയമായതോടെ സൂര്യ തന്റെ പേര് സൗത്ത് ഇന്ത്യന്‍ ലോകത്ത് എഴുതി ചേര്‍ത്തു . ഈ ഒറ്റ ചിത്രംകൊണ്ട് നിരവധി ആരാധകരെയും സ്വന്തമാക്കി . ഒരു പക്ഷേ വിജയ്‌ ചിത്രങ്ങള്‍ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് കാക്ക കാക്കയ്ക്കും, ഗജനിയ്ക്കും കേരളത്തിലും ലഭിച്ചത്. കരിയര്‍ ഗ്രാഫ് നോക്കിയാല്‍ വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ടാണ് ബിഗ്‌ ബജറ്റ് ചിത്രങ്ങളിലെ നായകനായി സൂര്യ മാറിയത്. 2006 ൽ നടി ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു. തമിഴ് സിനിമയിലെ മാതൃകാ ദമ്പതികളായാണ് സൂര്യയേയും ജ്യോതികയേയും വിശേഷിപ്പിക്കാറുള്ളത്. സ്‌ക്രീനിലെ പ്രണയം യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു താരങ്ങൾ. 2001ലായിരുന്നു സൂര്യയും ജ്യോതികയും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളും അന്ന് പ്രചരിച്ചിരുന്നു. 2006 സെപ്റ്റംബര്‍ 11നായിരുന്നു ഇവർ വിവാഹിതരായത്. ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്.നടൻ കാർത്തി സഹോദരനാണ്.

അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് തമിഴകത്തിന്റെ സിങ്കം. സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. 2006 ലായിരുന്നു അഗരം ഫൗണ്ടേഷന്‍ തുടങ്ങിയത്.

കടപ്പാട് വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *