ഹണി ട്രാപ്പ്

അധ്യായം ഏഴ് ക്ലൈമാക്സ് വിനോദ് നാരായണന്‍(boonsenter@gmail.com) പോലീസ് ക്ലബില്‍ വച്ച് എസ് പി നീരവ് സുബ്രയും സംഘവും പാപ്പാളി ബിജുക്കുട്ടനെ ചോദ്യം ചെയ്തു. പരിഭ്രാന്തിയിലായിരുന്നു ബിജുക്കുട്ടന്‍ “സാറെ അവ ന്മാര് ഞങ്ങടെ വണ്ടിക്ക് വട്ടം വക്കുന്നത് അത്താണിയില്‍ വച്ചാണ്. അവ ന്മാരുടെ നേതാവ് യമഹാ ഷാജി എന്നു പറയുന്ന ഒരുത്തനാണ് സാറേ. അവര് നാലഞ്ചു പേരുണ്ടായിരുന്നു. നിവിന്‍ സാറിനെ അവ ന്മാര് തോക്കിന്‍റെ പാത്തിക്ക് ഇടിച്ച് ബോധം കെടുത്തി. തമ്മനത്തെ ഒരു ഫ്ളാറ്റിലേക്ക് പോകണമെന്നാണ് അവ ന്മാര് പറഞ്ഞത്. ഞാന്‍ അതനുസരിച്ച് പാലാരിവട്ടത്തു നിന്ന് സൗത്ത് ജനതാറോഡിലേക്ക് വണ്ടി കയറ്റി. അതോടെ അവ ന്മാരുടെ സ്വഭാവം മാറി. എന്നെ അടിച്ചു റോഡിലേക്കു തള്ളിയിട്ടിട്ട് അവ ന്മാര്‍ വണ്ടിയുമായി പോയി. ഞാനോടി സംവാധായകന്‍ മിഖായേല്‍ സാറിന്‍റെ വീട്ടില്‍ കയറി. മിഖായേല്‍ സാറാണ് പോലീസിനെ അറിയിച്ചതും പത്രക്കാരെ വിളിച്ചതും.” “ അപ്പോള്‍ ഒരു പെണ്ണു കൂടി വണ്ടിയിലുണ്ട് എന്ന് നീ ചാനലുകാരോട് പറഞ്ഞതോ?” “ ഓ ഉണ്ടായിരുന്നു സാറേ, വഴിക്കു വച്ച് ഒരു പെണ്ണ് കൈകാണിച്ചു കയറി.” “ ആരായിരുന്നു അത്?” “ ഒരു വെള്ള ഔഡി കാറിലായിരുന്നു അവര് വന്നത്. കാറ് ബ്രേക്ക് ഡൗണായത്രേ.” “ അവരുടെ പേര് പറഞ്ഞില്ലേ?” “ സില്‍വിയ … ഓ വേറെന്തോ കൂടിയുണ്ട്… ങാ.. ഹസാരിക . അതുതന്നെ സില്‍വിയ ഹസാരിക.” “ മലയാളിയാണോ?” “ ഓ അക്കാര്യം പറഞ്ഞാല്‍ അടിപൊളിയാണ്. ആ സ്ത്രീ ആദ്യം ചറുപറാ ഇംഗ്ലീഷ് പറഞ്ഞു. യമഹാ ഷാജി ആ സ്ത്രീയുടെ താടിക്ക് പിടിച്ചപ്പോള്‍ മുട്ടന്‍ തെറി പച്ചമലയാളത്തില്‍ പറഞ്ഞു. എന്തോ ഉഡായിപ്പ് പാര്‍ട്ടിയാണ്.” ആ സമയം ഒരു സബ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണുമായി വന്നു “ സാര്‍, നിര്‍മാതാവ് സാന്ദ്രാ നെറ്റിക്കാടനാണ്. വണ്ടി അവരുടേതാണ്. അവരെന്തൊക്കെയോ ചോദിക്കുന്നുണ്ട്…” നീരവ് സുബ്ര മൊബൈല്‍ വാങ്ങി കാതോട് ചേര്‍ത്തു. “ സാര്‍ ഞാന്‍ സാന്ദ്രയാണ്. എന്‍റെ ഫിലിമില്‍ വര്‍ക്കു ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് പിക്ക് ചെയ്യുകയായിരുന്നു നിവിന്‍ സുബ്രഹ്മണ്യത്തെ. എന്‍റെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞു. അയാളുമായി സംസാരിക്കാന്‍ പറ്റുമോ…?”

Read more

ഹണി ട്രാപ്പ്

അധ്യായം ആറ് കിഡ്നാപ്പെഡ് വിനോദ് നാരായണന്‍(boonsenter@gmail.com) നേരം നന്നായി പുലര്‍ന്നപ്പോള്‍ അറേബ്യന്‍ സമുദ്രത്തിന്‍റെ ഉച്ചിയില്‍ വെയില്‍ തട്ടി മെല്ലെ തിളങ്ങാന്‍ തുടങ്ങി. ചക്രവാളസീമയില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നു. ലോക്ക്ഡൗണ്‍

Read more

ഹണി ട്രാപ്പ്

അദ്ധ്യായം അഞ്ച് അനുരാഗത്തിന്‍റെ ചങ്ങലയും കണ്ണുനീരും വിനോദ് നാരായണന്‍(boonsenter@gmail.com) “എന്താണ് നിങ്ങളുടെ പേര്?” “ശകുന്തള.” “നിങ്ങള്‍ ഭര്‍ത്താവിനെ അവസാനമായി കാണുന്നത് എന്നാണ്?” “സാറേ, അത് എന്നാണെന്ന് കൃത്യമായി

Read more

ഹണി ട്രാപ്പ്

അദ്ധ്യായം 4 ശലമോന്‍ ദ്വീപിലെ ദുരൂഹത വിനോദ് നാരായണന്‍(boonsenter@gmail.com) കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന ആനവണ്ടി താമരശേരി ചുരം ബദ്ധപ്പെട്ട് കയറിയിറങ്ങി അടിവാരത്തെത്തി കിതച്ചു നിന്നു. പുലര്‍കാലമായതിനാല്‍ വയനാടന്‍

Read more

ഹണിട്രാപ്പ്-അദ്ധ്യായം 3

ഒരു യുവതിയുടെ തിരോധാനം വിനോദ്നാരായണന്‍ boonsenter@gmail.com ഫോര്‍ട്ടുകൊച്ചിയിലെ റിവാറ്റാ കഫെറ്റേരിയയുടെ ഇരുണ്ട അകത്തളങ്ങളിലെവിടേയോ ഇരുന്ന് സ്റ്റെഫിന്‍ കാതോര്‍ത്തു. മലേഷ്യന്‍ പാര്‍ട്ടഗാസ് ക്യാപിറ്റോള്‍ ചുരുട്ടിന്‍റേയും നാടന്‍ നീലച്ചടയന്‍റേയും ദുഷിച്ച

Read more