“എന്നാല്‍പ്പിന്നെ അടി തുടങ്ങിയാലോ…?”

ഒരു ഇടവേളക്ക് ശേഷം ബൂണ്‍സ് എന്‍റര്ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്നൊരുക്കുന്ന ഹ്രസ്വചിത്രമാണ് അടി. നിർമ്മാണം ബൂൺസ് എൻ്റർടെയ്ൻമെൻ്റ്സ്. രചന സംവിധാനം വിനോദ് നാരായണൻ

Read more

ഹണി ട്രാപ്പ്

അധ്യായം ഏഴ് ക്ലൈമാക്സ് വിനോദ് നാരായണന്‍(boonsenter@gmail.com) പോലീസ് ക്ലബില്‍ വച്ച് എസ് പി നീരവ് സുബ്രയും സംഘവും പാപ്പാളി ബിജുക്കുട്ടനെ ചോദ്യം ചെയ്തു. പരിഭ്രാന്തിയിലായിരുന്നു ബിജുക്കുട്ടന്‍ “സാറെ അവ ന്മാര് ഞങ്ങടെ വണ്ടിക്ക് വട്ടം വക്കുന്നത് അത്താണിയില്‍ വച്ചാണ്. അവ ന്മാരുടെ നേതാവ് യമഹാ ഷാജി എന്നു പറയുന്ന ഒരുത്തനാണ് സാറേ. അവര് നാലഞ്ചു പേരുണ്ടായിരുന്നു. നിവിന്‍ സാറിനെ അവ ന്മാര് തോക്കിന്‍റെ പാത്തിക്ക് ഇടിച്ച് ബോധം കെടുത്തി. തമ്മനത്തെ ഒരു ഫ്ളാറ്റിലേക്ക് പോകണമെന്നാണ് അവ ന്മാര് പറഞ്ഞത്. ഞാന്‍ അതനുസരിച്ച് പാലാരിവട്ടത്തു നിന്ന് സൗത്ത് ജനതാറോഡിലേക്ക് വണ്ടി കയറ്റി. അതോടെ അവ ന്മാരുടെ സ്വഭാവം മാറി. എന്നെ അടിച്ചു റോഡിലേക്കു തള്ളിയിട്ടിട്ട് അവ ന്മാര്‍ വണ്ടിയുമായി പോയി. ഞാനോടി സംവാധായകന്‍ മിഖായേല്‍ സാറിന്‍റെ വീട്ടില്‍ കയറി. മിഖായേല്‍ സാറാണ് പോലീസിനെ അറിയിച്ചതും പത്രക്കാരെ വിളിച്ചതും.” “ അപ്പോള്‍ ഒരു പെണ്ണു കൂടി വണ്ടിയിലുണ്ട് എന്ന് നീ ചാനലുകാരോട് പറഞ്ഞതോ?” “ ഓ ഉണ്ടായിരുന്നു സാറേ, വഴിക്കു വച്ച് ഒരു പെണ്ണ് കൈകാണിച്ചു കയറി.” “ ആരായിരുന്നു അത്?” “ ഒരു വെള്ള ഔഡി കാറിലായിരുന്നു അവര് വന്നത്. കാറ് ബ്രേക്ക് ഡൗണായത്രേ.” “ അവരുടെ പേര് പറഞ്ഞില്ലേ?” “ സില്‍വിയ … ഓ വേറെന്തോ കൂടിയുണ്ട്… ങാ.. ഹസാരിക . അതുതന്നെ സില്‍വിയ ഹസാരിക.” “ മലയാളിയാണോ?” “ ഓ അക്കാര്യം പറഞ്ഞാല്‍ അടിപൊളിയാണ്. ആ സ്ത്രീ ആദ്യം ചറുപറാ ഇംഗ്ലീഷ് പറഞ്ഞു. യമഹാ ഷാജി ആ സ്ത്രീയുടെ താടിക്ക് പിടിച്ചപ്പോള്‍ മുട്ടന്‍ തെറി പച്ചമലയാളത്തില്‍ പറഞ്ഞു. എന്തോ ഉഡായിപ്പ് പാര്‍ട്ടിയാണ്.” ആ സമയം ഒരു സബ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണുമായി വന്നു “ സാര്‍, നിര്‍മാതാവ് സാന്ദ്രാ നെറ്റിക്കാടനാണ്. വണ്ടി അവരുടേതാണ്. അവരെന്തൊക്കെയോ ചോദിക്കുന്നുണ്ട്…” നീരവ് സുബ്ര മൊബൈല്‍ വാങ്ങി കാതോട് ചേര്‍ത്തു. “ സാര്‍ ഞാന്‍ സാന്ദ്രയാണ്. എന്‍റെ ഫിലിമില്‍ വര്‍ക്കു ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് പിക്ക് ചെയ്യുകയായിരുന്നു നിവിന്‍ സുബ്രഹ്മണ്യത്തെ. എന്‍റെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞു. അയാളുമായി സംസാരിക്കാന്‍ പറ്റുമോ…?”

Read more

ഹണി ട്രാപ്പ്

അധ്യായം ആറ് കിഡ്നാപ്പെഡ് വിനോദ് നാരായണന്‍(boonsenter@gmail.com) നേരം നന്നായി പുലര്‍ന്നപ്പോള്‍ അറേബ്യന്‍ സമുദ്രത്തിന്‍റെ ഉച്ചിയില്‍ വെയില്‍ തട്ടി മെല്ലെ തിളങ്ങാന്‍ തുടങ്ങി. ചക്രവാളസീമയില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നു. ലോക്ക്ഡൗണ്‍

Read more

ഹണി ട്രാപ്പ്

അദ്ധ്യായം അഞ്ച് അനുരാഗത്തിന്‍റെ ചങ്ങലയും കണ്ണുനീരും വിനോദ് നാരായണന്‍(boonsenter@gmail.com) “എന്താണ് നിങ്ങളുടെ പേര്?” “ശകുന്തള.” “നിങ്ങള്‍ ഭര്‍ത്താവിനെ അവസാനമായി കാണുന്നത് എന്നാണ്?” “സാറേ, അത് എന്നാണെന്ന് കൃത്യമായി

Read more

ഹണി ട്രാപ്പ്

അദ്ധ്യായം 4 ശലമോന്‍ ദ്വീപിലെ ദുരൂഹത വിനോദ് നാരായണന്‍(boonsenter@gmail.com) കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന ആനവണ്ടി താമരശേരി ചുരം ബദ്ധപ്പെട്ട് കയറിയിറങ്ങി അടിവാരത്തെത്തി കിതച്ചു നിന്നു. പുലര്‍കാലമായതിനാല്‍ വയനാടന്‍

Read more

ഹണിട്രാപ്പ്-അദ്ധ്യായം 3

ഒരു യുവതിയുടെ തിരോധാനം വിനോദ്നാരായണന്‍ boonsenter@gmail.com ഫോര്‍ട്ടുകൊച്ചിയിലെ റിവാറ്റാ കഫെറ്റേരിയയുടെ ഇരുണ്ട അകത്തളങ്ങളിലെവിടേയോ ഇരുന്ന് സ്റ്റെഫിന്‍ കാതോര്‍ത്തു. മലേഷ്യന്‍ പാര്‍ട്ടഗാസ് ക്യാപിറ്റോള്‍ ചുരുട്ടിന്‍റേയും നാടന്‍ നീലച്ചടയന്‍റേയും ദുഷിച്ച

Read more

ഹണി ട്രാപ്പ്

അധ്യായം 2 ഒരു സിനിമാക്കഥ വിനോദ് നാരായണന്‍ boonsenter@gmail.com 2020 ജൂലെ 16 ഗോവയിലെ ലാമകിന്‍ഡ്ലാ ബീച്ച് റിസോര്‍ട്ടില്‍ നിന്നു നോക്കിയാല്‍ അന്തമില്ലാത്ത കടല്‍പ്പരപ്പ് കാണാം. പിന്നെ

Read more

മര്‍ഡര്‍ ഇന്‍ ലോക്ക്ഡൗണ്‍

അധ്യായം ഒന്ന് വിനോദ് നാരായണന്‍ boonsenter@gmail.com 2020 ഒക്ടോബര്‍ മാസം തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്‌. കോവിഡ് 19 ലോക്ഡൗണ്‍ കാലമാണ്. ജീവിതം സാധാരണനിലയിലേക്കു

Read more

വിനോദ് നാരായണന്‍റെ പുതിയ നോവല്‍ ‘ഹണിട്രാപ്പ്’ കൂട്ടുകാരിയില്‍

നിവിന്‍ സുബ്രഹ്മണ്യന്‍ മലയാള സിനിമയിലെ മുന്‍നിര തിരക്കഥാകൃത്താണ്. അദ്ദേഹത്തിന്‍റെ എല്ലാ തിരക്കഥകളും സൂപ്പര്‍ഹിറ്റാണ്. ഒരു തിരക്കഥക്ക് അമ്പതു ലക്ഷത്തിനുമേല്‍ പ്രതിഫലം വാങ്ങുന്നുണ്ട് നിവിന്‍ സുബ്രഹ്മണ്യന്‍. നിവിനെ തകര്‍ക്കുന്നതിന്

Read more

ആറാമത്തെ വിളക്കുമരം

വിനോദ് നാരായണന്‍ boonsenter@gmail.com ഉയരംകൂടിയ ദ്രവിച്ച വിളക്കുകാലുകള്‍ നിരനിരയായി നില്‍ക്കുന്ന പാതയോരത്ത്, ആദ്യത്തെ വിളക്കുകാല്‍ ചുവട്ടില്‍ രജനി അയാളെ കാത്തിരിക്കാന്‍ തീരുമാനിച്ചു. പടിഞ്ഞാറ് കായല്‍പ്പരപ്പില്‍ സൂര്യന്‍ അസ്തമിക്കാന്‍ വെമ്പി

Read more
error: Content is protected !!