‘ചുപകാബ്ര’ സാങ്കല്‍പ്പിക കഥാപാത്രം മാത്രമോ ?…

അമേരിക്കൻ ഭൂഖണ്ഡം, റഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന ജീവിയാണിത്.
നാല് അടിയോളം പൊക്കവും ചെതുമ്പലുകളും കൂർത്ത വലിയ മുള്ളുകളും നിറഞ്ഞ ശരീരമുള്ള ഇവയ്ക്ക് രണ്ടു കാലിൽ നിൽക്കാനാകുമെന്നും മുഖത്തിന് കാട്ടുനായയുമായാണ് സാമ്യമെന്നുമാണ് കഥകൾ.

ഇവ ആട്, കന്നുകാലികൾ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ രക്തം ഊറ്റിക്കുടിക്കുമത്രെ.കൊല്ലുന്ന ജീവികളുടെ കഴുത്തിൽ രണ്ട് മുറിപാടുകളുണ്ടാക്കി അതിലൂടെ രക്തം ഊറ്റിക്കുടിക്കലാണത്രെ ഇവയുടെ രീതി.ചുപകാബ്രയുടെ നിലനിൽപ് സംബന്ധിച്ച് തെളിവുകളില്ലാത്തതിനാൽ അവ വെറും സാങ്കല്പിക സൃഷ്ടിയാണെന്ന് ശാസ്ത്രലോകം പറയുന്നു.

എങ്കിലും ദരുണമായ രീതിയിൽ കൊല്ലപ്പെട്ട ജന്തുക്കളുടെ മൃതദേഹം പരിശോധിച്ചതിൽ ഏതു തരം ജീവിയുടെ ആക്രമണം കൊണ്ടാണ് അവ കൊല്ലപ്പെട്ടതെന്ന് തെളിയിക്കപ്പെടാത്ത ഒട്ടനവധി കേസുകളും ഉണ്ടായിട്ടുണ്ട്.ഇത്തരം ജീവികളോട് സാദൃശ്യമുള്ള പല വിചിത്രമായ സി സി ടി വി ഫുട്ടേജുകളും ഗവേഷകർക്ക് ലഭിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!