ആദ്യഫ്ലോട്ടിംഗ് പാലം ആലപ്പുഴയില്‍
ആലപ്പുഴബീച്ചിന്‍റെ മുഖഛായതന്നെ മാറ്റുന്ന ഫ്ലോട്ടിംഗ് പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ മാസം അവസാനത്തോടെ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും.തുറമുഖ വകുപ്പിന്റെ അനുമതിയോടെ തൃശൂർ സ്വദേശികളായ നാല് യുവ സംരംഭകർ ആരംഭിച്ച സ്വകാര്യ കമ്പനിയാണ് ഫ്ലോട്ടിംഗ് പാലംരംഗത്തെത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിങ്പാലംപാലമാണ് ആലപ്പുഴബീച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെൻസിറ്റി പോളി എത്തലിൻ (എച്ച്ഡിപിഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമാണം. രണ്ടുമീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുന്നത്. ഇത്തരം പാലങ്ങൾ വിദേശരാജ്യങ്ങളിലും ആന്‍ഡമാൻ, ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിലും മാത്രമാണ് ഉള്ളത്. നീലനിറത്തിലെ ചതുരാകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ബ്ലോക്കിന്റെ ഓരോ വശത്തെയും കൊളുത്തുകൾ സംയോജിപ്പിച്ചും അവയുടെ മുകളിൽ കൈവരികൾ സ്ഥാപിച്ചുമാണ് പാലം തീർക്കുന്നത്.
തിരയിൽ ഇളകുന്നപാലത്തിന് ഒരേ സമയം 1000 പേരെ ഉൾക്കൊള്ളാനാകുമെന്ന്സംരംഭകൻ പിബി നിഖിൽ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന് ഒരുസ്ക്വയർ മീറ്ററിൽ 350 കി. ഗ്രാം ഭാരം വരെ താങ്ങാൻ കഴിയുന്ന ബ്ലോക്കുകളാണുള്ളത്.