കൊറോണയും വൈഫൈയും തമ്മിൽ….


ടെക്നിക്കൽ ഡെസ്ക്

കൊറോണയും വൈഫൈയും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും പരോക്ഷമായുള്ള ബന്ധമാണ് വര്‍ക്ക് ഫ്രം ഹോ൦. എന്നാല്‍ വൈഫൈ നെറ്റുവര്‍ക്കിന് സ്പീഡില്ലാത്തതിനാൽ പലപ്പോഴും ജോലി തടസപ്പെടുന്ന അവസ്ഥയുണ്ട്. അത് ഒഴിവാക്കാന്‍ ചില എളുപ്പ മാർഗങ്ങളുണ്ട്.

ഒരേ വൈഫൈ കണക്ഷനില്‍ നിന്നും ഒന്നിലധികം ഡിവൈസുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്‌പീഡ് കുറയുക സ്വാഭാവികമാണ്. അതുകൊണ്ട്, ജോലി ചെയ്യുന്ന സമയത്ത് അതിനായി ഉപയോഗിക്കുന്ന ഡിവൈസ് മാത്രം കണക്ട് ചെയ്യുക. 

 വൈഫൈ റൂട്ടര്‍ സ്ഥാപിച്ചിരിക്കുന്ന ചുമരിനടുത്തോ ഇലക്ട്രോണിക് ഉപകരണത്തിനടുത്തോ സ്ഥാപിക്കുന്നത് സിഗ്‌നലിൽ കുഴപ്പം ഉണ്ടാക്കും. 

ഹോം വൈഫൈ റൂട്ടറിന്‍റെ സ്ഥല പരിധി 100 അടിയാണ്. ഇതിനുള്ളില്‍ ഇരുന്ന് ജോലി ചെയ്യുക. വീടിന്‍റെ മധ്യഭാഗത്തായി റൂട്ടര്‍ സ്ഥാപിക്കുന്നത് സിഗ്‌നല്‍ മികച്ച രീതിയില്‍ വ്യാപിക്കാന്‍ സഹായിക്കും. റൂട്ട് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതും സിഗ്നലുകൾ ശക്തിപ്പെടുത്താൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *