രാജ്യത്തെ അതിസമ്പരായ സ്ത്രകള്‍ ആരൊക്കെ?

എച്ച് സി എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്രയാണ് ഒന്നാംസ്ഥാനം. 84330 കോടി രൂപയാണ് റോഷ്നിയുടെആസ്തി. രണ്ടാമത്തെ വർഷം ആണ് ഇവർ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

നൈക ഫൗണ്ടറും സിഇഒയുമായ ഫാൽഗുനി നയ്യാർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. സ്വന്തം അധ്വാനം കൊണ്ട് അതി സമ്പന്നയായ, ഏറ്റവും കൂടുതൽ ആസ്തിയുള്ള സ്ത്രീയും ഇവരാണ്. 57520 കോടി രൂപയാണ് ഇവരുടെ 2021ലെ ആസ്തി.

ബയോകോൺ സി ഇ ഒയും സ്ഥാപകയുമായ കിരൺ മസുംദാർ ഷായാണ് മൂന്നാമത്. 29030 കോടി രൂപയാണ് ഇവരുടെ ആസ്തി. നാലാം സ്ഥാനത്ത് നീലിമ മൊതപാർടിയാണ്. 28180 കോടി രൂപയാണ് നീലിമയുടെ ആസ്തി.

സോഹോ സ്ഥാപകനായ ശ്രീധർ വെമ്പുവിന്റെ സഹോദരി രാധാ വെമ്പു ആണ് അഞ്ചാം സ്ഥാനത്ത്. 26260 കോടി രൂപയാണ് രാധയുടെ ആസ്തി. ആഗോള ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി കമ്പനിയായ യു എസ് വി യുടെ ലീന ഗാന്ധി തിവാരിയാണ് ആറാം സ്ഥാനത്ത്. 24,280 കോടി രൂപയാണ് ഇവരുടെ ആസ്തി.

കോടികളോ ലക്ഷങ്ങളോ ഇല്ല, ആയിരങ്ങൾ മാത്രം! രത്തൻ ടാറ്റയുടെ വരുമാനം ഇതാണ്. എനർജി എൻവിയോൺമെന്റൽ എൻജിനീയറിങ് സ്ഥാപനമായ തർമാക്സ് ഉടമകളായ അനു ആഗ, മെഹർ പദുംജി എന്നിവരാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. ഡാറ്റാ സ്ട്രീമിങ് ടെക്നോളജി സ്ഥാപനമായ കോൺഫ്ളുവന്റിന്റെ സഹസ്ഥാപകനായ നേഹ നർഘടെയാണ് പട്ടികയിൽ എട്ടാമത്. 13380 കോടി രൂപയാണ് ഇവരുടെ ആസ്തി.

ഡോക്ടർ ലാൽ പാത് ലാബ്സ് ഡയറക്ടറായ വന്ദന ലാൽ ആണ് ഒൻപതാമത്. ഇവർക്ക് 6810 കോടി രൂപയുടെ ആസ്തി ഉണ്ട്. അന്തരിച്ച വ്യവസായ പ്രമുഖൻ രാമൻ മുൻജാലിന്റെ ഭാര്യ രേണു മുൻചാൽ ആണ് പട്ടികയിൽ പത്താം സ്ഥാനത്ത്. 6620 കോടി രൂപയാണ് ഇവരുടെ ആസ്തി.
കഴിഞ്ഞവർഷത്തെ സാമ്പത്തിക നിലയെ അടിസ്ഥാനമാക്കി രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!