‘ഈ കഥാപാത്രം എന്നേക്കാള്‍ മൂത്തതാണ്’; വൈറലായി രമേഷ്പിഷാരടിയുടെ കുറിപ്പ്

നടന്‍ പിഷാരടിയുടെ പോസ്റ്റുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അദ്ദേഹത്തിന്‍റെ പുതിയ പോസ്റ്റും ഫേസ്ബുക്കില്‍ വൈറലായി.പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദിനത്തിൽ തന്റെ പഴയ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്.

നമ്മൾ ഇപ്പോൾ ഏറെ പ്രയാസമുള്ള കാലഘട്ടിലൂടെയാണ് പോകുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു. തന്റെ ആദ്യ ചോറു പത്രത്തിന്റെ ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/RameshPisharodyofficial/posts/360314682119846

രമേശ്പിഷാരടിയുടെ പോസ്റ്റ്

എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്).കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ …ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *