തുളസി ചായ ശീലമാക്കൂ..; ആരോഗ്യമായിരിക്കൂ ..
ഡോ. അനുപ്രീയ ലതീഷ്
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങളും തുളസിക്കുണ്ട്കൂടാതെ ശ്വസനവ്യവസ്ഥയിൽ ആശ്വാസം നൽകുവാനായി കഫം പുറന്തള്ളാനും ഇത് സഹായിക്കുന്നു.ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്.
നിങ്ങള്‍ ചായ കുടിക്കാറുണ്ടെങ്കില്‍ ഇടയ്ക്കൊക്കെ തുളസിചേര്‍ത്തുള്ള ചായ ശീലമാക്കാവുന്നതാണ്. കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി ചായ കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ദിവസവും തുളസി ചായ കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും രാസവിനിമയത്തെ സഹായിക്കും, കൂടാതെ രക്തത്തിലെ പഞ്ചസാര ഊർജ്ജത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
വായിൽ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കുമെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ തുളസിയിൽ ഉണ്ട്. ഇത് ഒരു മൗത്ത് ഫ്രെഷ്‌നറായി പ്രവർത്തിക്കുകയും വായ്നാറ്റം അകറ്റുവാൻ സഹായിക്കുകയും ചെയ്യുന്നു.
തുളസി ചായ
തയ്യാറാക്കുന്ന വിധം…
തുളസി 1/4 കപ്പ്
തേൻ 1 ടീസ്പൂൺ
നാരങ്ങ നീര് 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തീ അണയ്ക്കുക. വെള്ളം തണുത്ത ശേഷം ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക.