അരിപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോന്നറിയാന്‍ ഇങ്ങനെ ചെയ്തുനോക്കൂ വീഡിയോ കാണാം
പലഹാരം ഉണ്ടാക്കാന്‍ നമുക്ക് ധാന്യപ്പൊടി ആവശ്യമാണ്. എന്നാല്‍ പലപ്പോഴും മായം ചേര്‍ന്ന മാവ് ആണ് കടകളില്‍ നിന്നും ലഭിക്കുന്നത്.
മൈദയിലും അരിപ്പൊടിയിലും പ്രധാനമായി ചേർക്കാറുള്ള മായമാണ് ബോറിക് ആസിഡ്.
ബോറിക് ആസിഡിന്റെ നമ്മുടെ ആരോഗ്യത്തിന് വളരെ ദോഷകരമായ രാസവസ്തുവാണ് ബോറിക് ആസിഡ്. ആരോഗ്യവിദഗദരുടെ റിപ്പോർട്ട് അനുസരിച്ച്, ബോറിക് ആസിഡ് വയറുവേദന, പനി, ഓക്കാനം, ചുവന്ന പാടുകൾ, പെൽവിക് വീക്കം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
മൈദയിലോ അരിപ്പൊടിയിലോ അടങ്ങിയിട്ടുള്ള ബോറിക് ആസിഡ് കണ്ടുപിടിക്കാൻ, ഒരു ടെസ്റ്റ് ട്യൂബിൽ 1 ഗ്രാം മൈദ മാവ് എടുക്കുക. ഇതിനുശേഷം, 5 മില്ലി വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഈ പ്രക്രിയയ്ക്ക് ശേഷം, ടെസ്റ്റ് ട്യൂബിൽ കുറച്ച് തുള്ളി HCl ഇടുക. ഇതിനുശേഷം, ഈ ലായനിയിൽ ഒരു മഞ്ഞൾ പേപ്പർ ഇടുക. മാവ് ശുദ്ധമാണെങ്കിൽ പേപ്പറിന്റെ നിറത്തിൽ മാറ്റമുണ്ടാകില്ല. എന്നാൽ പേപ്പറിന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ, അത് മായം ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.