”റ്റൂ മെൻ “
നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” റ്റൂ മെന്‍ “.രഞ്ജി പണിക്കർ,ഇന്ദ്രൻസ്,ബിനു പപ്പു,മിഥുൻ രമേശ്,ഹരീഷ് കണാരൻ,സോഹൻ സീനുലാൽ,സുനിൽ സുഖദ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ
ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ ചിത്രീകരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ,എഡിറ്റർ,കളറിസ്റ്റ്-ശ്രീകുമാർ നായർ,സൗണ്ട് ഡിസൈൻ-രാജാകൃഷ്ണൻ എം ആർ, ഫിനാൻസ് കൺട്രോളർ-അനൂപ് എം,
വാർത്ത പ്രചരണം-എ എസ് ദിനേശ്.