ഐഫോൺ 13 നെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്
ഐഫോൺ 13 നെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ ആപ്പിള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.എല്ലാ വർഷവും പുത്തൻ ഐഫോൺ മോഡലുകൾ അവതരിപ്പിക്കുമ്പോൾ ഒരു സർപ്രൈസ് ആപ്പിൾ കരുതിവയ്ക്കാറുണ്ട്. .റിപോർട്ടുകൾ അനുസരിച്ച് സെപ്റ്റംബർ 14നാണ് ഐഫോൺ 13 ശ്രീനിയുടെ അരങ്ങേറ്റമുണ്ടാവുക. ഐഫോൺ 13ന്റെ സർപ്രൈസ് മിക്കവാറും ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനായിരിക്കും എന്ന ന്യൂസും പുറത്തുവരുന്നുണ്ട്. .
ആപ്പിൾ അനലിസ്റ്റായ മിംഗ്-ചി കുവോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ലോ-എർത്ത്-ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിൽ ഉള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കുകയും അവയിൽ നിന്നുള്ള ഇന്റർനെറ്റ് ബീം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നിലവിൽ ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് ഉപഗ്രഹങ്ങളുടെ പ്രധാന ഉപഭോക്താക്കളാണ് ലോകത്തിലെ ഏറ്റവും പണക്കാരനായ വ്യക്തികളിലൊരാളായ എലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ്.
ഐഫോൺ 13ലെ ലോ-എർത്ത്-ഓർബിറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മോഡ് ക്വാൽകോമിന്റെ കസ്റ്റമൈസ് ചെയ്ത X60 ബേസ്ബാൻഡ് ചിപ്പുമായി വില്പനക്കെത്തുമെന്നാണ് കുവോ പറയുന്നത്. ഇത് വഴി ഐഫോൺ 13 ഉപയോക്താക്കൾക്ക് 4ജി അല്ലെങ്കിൽ 5ജി സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോൾ പോലും ഫോൺ വിളിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും സാധിക്കും.
ഉപഭോക്താക്കൾക്ക് ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റി നൽകുന്നതിന് നെറ്റ്വർക്ക് ഓപ്പറേറ്റർമാർ അമേരിക്ക ആസ്ഥാനമായ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ഗ്ലോബൽസ്റ്റാറുമായി ബന്ധപ്പെടണം. അതായാത് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ ടെലികോം ഓപ്പറേറ്റർക്ക് ഐഫോൺ 13ൽ ഗ്ലോബൽസ്റ്റാറിന്റെ ഉപഗ്രഹ സേവനം ഉപയോഗിക്കാം.
കുപെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനുമായി ഒരു സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട്.ഇതുവരെ മറ്റൊരു ബ്രാൻഡും ലോ-എർത്ത്-ഓർബിറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ചിട്ടില്ല.