കിടിലന്‍ ഫീച്ചറുമായി റിയൽമി 10 പ്രൊ സീരീസ്; ഇന്ത്യയില്‍ അടുത്തമാസം എത്തുന്നു

റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി 10 പ്രൊ സീരീസ് ഫോണുകൾ ഡിസംബറില്‍ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. കിടിലൻ ഫീച്ചറുകളോട് കൂടി എത്തുന്ന ഫോണിന് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ ആകുമെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കർവഡ്‌ ഡിസ്‌പ്ലേയും, മികച്ച പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റിയൽമി 10 പ്രൊ 5ജി, റിയൽമി 10 പ്രൊ പ്ലസ് 5ജി എന്നിവയാണ് ഈ സീരീസിൽ എത്തുന്ന ഫോണുകൾ.

ഈ രണ്ട് ഫോണുകളും കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിച്ചിരുന്നു. . റിയൽമി 10 പ്രൊ പ്ലസ് ഫോണുകൾക്ക് 6.7 ഇഞ്ച് കർവ്ഡ് ഒഎൽഇഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും HDR10+ സപ്പോർട്ടും ഉണ്ടായിരിക്കും. ഫോണിൽ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രൊസസറാണ് ക്രമീകരിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിനുള്ളത്.

ഫോണിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഉള്ളത്. ഫോണിന്റെ പ്രധാന ക്യാമറ 108 മെഗാപിക്സലാണ്. ഫോണിന് 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 67 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. റിയൽമി 10 പ്രൊ 5ജി ഫോണുകൾക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും, 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും HDR10+ സപ്പോർട്ടും ഉണ്ടായിരിക്കും. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രൊസസറാണ് ഈ ഫോണിലും ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *