ശ്രദ്ധേയമായി ഉർഫി ജാവേദിന്റെ ഔട്ട്ഫിറ്റ്; വിടാതെ പിന്തുടര്ന്ന് ട്രോളർമാർ
ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ താരമാണ് ഉർഫി ജാവേദ്. മാറി വരുന്ന എല്ലാ ഫാഷൻ ട്രെൻഡുകളും പരീക്ഷിക്കുന്ന താരം കൂടിയാണിവർ. ഇപ്പോഴിതാ താരം സാരിക്കൊപ്പം ധരിച്ച് കട്ടൗട്ടുള്ള ബ്ലൗസാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇതോടെ ട്രോളർമാർ ഇതങ്ങ് ആഘോഷമാക്കി.
പിങ്കും വെള്ളയും നിറത്തിലുള്ള സാരിയായിരുന്നു ഉർഫി ധരിച്ചത്. എന്നാൽ സാരിക്കൊപ്പമുള്ള ബ്ലൗസ് കുറച്ചു വ്യത്യസ്തമായിരുന്നു. മുൻപും ഇത്തരത്തിൽ ഔട്ട്ഫിറ്റിന്റെ പേരിൽ കളിയാക്കലുകൾക്ക് പാത്രമാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും വകവെക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് താരത്തിന്റെ നയം