” ഇത് ആ സണ്ണി അല്ല ചേട്ടാ ” ട്രെൻഡ് ആയി ജയസൂര്യ ചിത്രം സണ്ണി

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്നലെ അർദ്ധരാത്രിയിൻ ആണ് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തത് .ചിത്രത്തിന് മികച്ച പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ആമസോൺ പ്രൈമിൽ സബ്ടൈറ്റിലിന്റെ അകമ്പടിയോടെ വന്നതിനാൽ സണ്ണി എല്ലാ ഭാഷക്കാരിലും എത്തിയിരിക്കുക ആണ്. ജയസൂര്യയുടെ അവിസ്മരണീയ പ്രകടനം കണ്ട് ഞെട്ടിയിരിക്കുക ആണ് നോർത്ത് ഇന്ത്യൻ സിനിമ പ്രേമികൾ. സണ്ണി എന്ന പേര് ഒരു രാത്രി കൊണ്ട് തന്നെ നോർത്തിൽ ട്രെൻഡ് ആയതുകൊണ്ട് സിനിമ കാണാത്ത ഹിന്ദി പ്രേമികൾ ആരാണ് സണ്ണി എന്ന് അന്വേഷിച്ചു നടക്കുക ആണ്. സണ്ണിലിയോണിന്റെ പുതിയ അപ്ഡേറ്റ് ആണെന്ന് കരുതി അതിന്റെ ലിങ്ക് ചോദിച്ചു നടക്കുന്ന ആസ്വാദകരെയും കാണാം. എന്തായാലും ജയസൂര്യയുടെ ആദ്യ സോളോ ഓ ടി ടി ചിത്രമായ സണ്ണി നോർത്ത് ഇന്ത്യയിൽ അടക്കം തരംഗം ആവുകയാണ്.എന്റെ പേര് ട്രെൻഡ് ആകിയതിനു നന്ദി എന്ന് പറഞ്ഞു സണ്ണി എന്ന് പേരുള്ള ഒരു യുവാവ് പോസ്റ്റ്‌ ഇടുകയും ചെയ്തു.ഈ തരംഗം ഇനിയുള്ള ദിവസങ്ങളിൽ സണ്ണിക്ക് ഏറെ ഗുണം ചെയ്യും എന്ന് വേണം കരുതാൻ.

Leave a Reply

Your email address will not be published. Required fields are marked *