പതിനഞ്ച്-പതിനെട്ട് വയസ്സുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് അനുമതി
15- 18 വയസ്സ പ്രായമുള്ള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സീന്‍ നല്‍കിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭാരത് ബയോടെകിന്റെ മരുന്നാണ് നല്‍കുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു
’15-18 വയസ് പ്രായമുള്ള കുട്ടികള്‍ക്കാണവാക്‌സിനേഷന്‍ നല്‍കുന്നത്. 2022 ജനുവരി 3 തിങ്കളാഴ്ച, കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. സ്‌കൂള്‍ കോളേജുകളിലേക്ക് പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് സഹായകമാകും. ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പ്രവര്‍ത്തകരും രാജ്യത്തെ സുരക്ഷിതമാക്കി. അവരുടെ സമര്‍പ്പണം സമാനതകളില്ലാത്തതാണ്. അവര്‍ ഇപ്പോഴും കോവിഡ് രോഗികളെ സഹായിക്കുകയും ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്നു. 2022 ജനുവരി 10 മുതല്‍ ഹെല്‍ത്ത്കെയര്‍, ഫ്രണ്ട്ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ മുന്‍കരുതല്‍ ഡോസ് നല്‍കും.’ പ്രധാനമന്ത്രി പറഞ്ഞു
രാജ്യത്തെ പ്രായമായവര്‍, ഇതിനകം ഏതെങ്കിലും രോഗം ബാധിച്ചവര്‍, 60+ പ്രായമായ രോഗബാധിതരായ ആളുകള്‍, ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷം, അവര്‍ക്ക് 2022 ജനുവരി 10 മുതല്‍ മുന്‍കരുതല്‍ ഡോസ് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെതിരെ രാജ്യത്തെ ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി ശനിയാഴ്ച രാത്രി അസാധാരണമായി നടത്തിയ പ്രഖ്യാപനത്തിലൂടെ പറഞ്ഞു.