കോ വാക്‌സിനേഷൻ അറിയേണ്ടതെല്ലാം

നമ്മുടെ രാജ്യത്ത് രണ്ടാം ഘട്ടം വാക്‌സിനേഷൻ നടന്നു കൊണ്ടിരിക്കുകയാണ്.60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്‌സിനേഷന്‍.

രാജ്യത്ത് രണ്ടാംഘട്ട കൊറോണ വൈറസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. ഈ സാഹചര്യത്തില്‍ പലര്‍ക്കും സംശയം എങ്ങനെ ഇതിന് രജിസ്റ്റര്‍ ചെയ്യാമെന്നും എവിടെ വാക്‌സിന്‍ ലഭിക്കുമെന്നുമൊക്കെയായിരിക്കും.

രണ്ടാംഘട്ട കൊറോണ വൈറസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്‌സിനേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. ഈ സാഹചര്യത്തില്‍ പലര്‍ക്കും സംശയം എങ്ങനെ ഇതിന് രജിസ്റ്റര്‍ ചെയ്യാമെന്നും എവിടെ വാക്‌സിന്‍ ലഭിക്കുമെന്നുമൊക്കെയായിരിക്കും.

വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യാം

കോ വാക്‌സിൻ എടുക്കുന്നത്തിനായി നമ്മുക്ക് തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.കോ-വിന്‍ (Co-WIN) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. മാര്‍ച്ച് 1 മുതല്‍ കോ-വിന്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കോവിന്‍ ആപ്ലിക്കേഷന്‍

അപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് കോവിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ cowin.gov.in സന്ദര്‍ശിക്കുകയോ ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നതിന് മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ നമ്പറോ നല്‍കണം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, സമീപത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കാണാം. കോ-വിന്‍ 2.0 ആപ്ലിക്കേഷന്‍ ജി.പി.എസുമായി ബന്ധിപ്പിച്ചതായതിനാല്‍ ഒരു വ്യക്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി സമീപത്തുള്ള കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കാണാന്‍ സാധിക്കും. സൗകര്യമനുസരിച്ച് കേന്ദ്രവും സമയവും തിരഞ്ഞെടുക്കാം.

രജിസ്റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ

രജിസ്റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ നൽകും.ഓരോ ദിവസവും ഓരോ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 40 ശതമാനം ഡോസും അല്ലാത്തവര്‍ക്ക് 60 ശതമാനവും കരുതിവയ്ക്കാന്‍ നിര്‍ദേശമുണ്ട്.

കോ വാക്‌സിൻ സൗജന്യമാണോ

പ്രൈവറ്റ് ആശുപത്രിയിൽ വാക്‌സിനേഷന് 250 രൂപയാണ് ഈടക്കുന്നത്. എന്നാൽ സർക്കാർ ആശുപത്രിയിൽ വാക്‌സിനേഷൻ തികച്ചും സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *