“വിക്ടോറിയ ബൊളീവിയാന”; 3.2 മീറ്റർ വലിപ്പമുള്ള ആമ്പല്‍
ഒരു കുഞ്ഞിന്റെ ഭാരമുള്ള ഇല, മനുഷ്യന്റെ തലയുടെ വലിപ്പമുള്ള പൂക്കൾ,…പറഞ്ഞു വരുന്നത് ഒരു ആമ്പൽ ചെടിയെ പറ്റിയാണ് ” എന്നാണ് ഈ പുതിയ ഇനം ആമ്പലിന്റെ പേര്.നേരത്തെ അറിയപ്പെടുന്ന രണ്ട് വലിയ ആമ്പലുകളാണ് വിക്ടോറിയ ക്രൂസിയാന, വിക്ടോറിയ ആമസോണിക്ക എന്നിവ.അവയേക്കാൾ വലുതാണ് വിക്ടോറിയ ബൊളീവിയ.റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 3.2 മീറ്റർ വലിപ്പത്തിലുള്ളതാണ് അതിന്റെ ഇലകൾ.അതിന്റെ പൂക്കൾക്ക് ഒരു മനുഷ്യന്റെ തലയേക്കാൾ വലിപ്പമുണ്ട് എന്നാണ് കരുതുന്നത്.വടക്കുകിഴക്കൻ ബൊളീവിയയിലെ ശുദ്ധജല നദികളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും കുളങ്ങളിലുമൊക്കെയായിട്ടാണ് ഈ ആമ്പലുകൾ വളരുന്നത്.
എന്നാൽ, എന്തുകൊണ്ടാവും ഇവ ഇത്രയധികം വലിപ്പം വയ്ക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതിന് വേണ്ടിയാവണം ഇവ ഇങ്ങനെ വളരുന്നത് എന്നൊരു നിരീക്ഷണവും ഉണ്ട്.
മഴ പെയ്ത് ഏതെങ്കിലും ജലാശയങ്ങളുണ്ടാവുമ്പോൾ, അല്ലെങ്കിൽ അവ വലുതാവുമ്പോൾ ആമ്പലുകൾ വേഗത്തിൽ അവിടെ തഴച്ചു വളരും.അവ കൂടുതൽ സൂര്യപ്രകാശത്തിനായി മറ്റ് ചെടികളേക്കാൾ വേഗത്തിൽ വളരുന്നു.എന്നാൽ ഇവയെല്ലാം വംശനാശത്തിന്റെ വക്കിലാണ് എന്നും ഗവേഷകർ പറയുന്നു.
courtesy praveen prakash