റീല്‍ ഹീറോ പരാമര്‍ശം വേദനിപ്പിച്ചു നികുതി ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിജയ്

നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്. മദ്രാസ് ഹൈക്കോടതിയിലാകും വിജയ് അപ്പീൽ നൽകുക.കൃത്യമായ നികുതി അടയ്ക്കാൻ തയ്യാറാണ്. നടപടിക്രമങ്ങൾ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുക. റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീൽ നൽകുമെന്നും അഭിഭാഷകൻ കുമാരേശൻ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല.

രണ്ട് ദിവസം മുമ്പ് വിജയ്ക്ക് ഒരു ലക്ഷം രൂപയാണ് പിഴയായി മദ്രാസ് ഹൈക്കോടതി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *