” വിജയരഘവന്‍” ടീസ്സര്‍ റിലീസ്.വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വിജയരാഘവന്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന്, റിലീസ് ചെയ്തു.തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതാത് ഭാഷകളില്‍ ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആത്മികയാണ് നായിക.ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷണലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി ഡി രാജയും, ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വിജയ രാഘവന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍ എസ് ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-നിവാസ് കെ പ്രസന്ന,എഡിറ്റര്‍- വിജയ് ആന്റണി,കോ പ്രൊഡ്യൂസര്‍സ്-കമല്‍ ബോഹ്‌റ,ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്‌റ,എസ വിക്രം കുമാര്‍,ഡിസൈന്‍- ശിവ ഡിജിറ്റല്‍ ആര്‍ട്.
പി ആര്‍ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *