സിദ്ധിഖ്,ശാന്തികൃഷ്ണ എന്നിവര്‍ പ്രധാനറോളില്‍ എത്തുന്ന ” പ്ലാവില “

സിദ്ധിഖ് ,ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന “പ്ലാവില” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ നടന്നു.

ലാല്‍, സലീകുമാര്‍,പ്രേംകുമാര്‍,സുനില്‍ സുഖദ,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,പാഷാണം ഷാജി,ഇടവേള ബാബു,അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി,ശ്വേത മേനോന്‍,ഗീത വിജയന്‍,പുതുമുഖം നിമ്മി ആന്റെണി,നന്ദന രാജീവ്,മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് മറ്റു മറ്റ് താരങ്ങള്‍.

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സ്,ഡബ്ളിയു.ജി. എന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെെത്രം,റഫീഖ് അഹമ്മദ്,പ്രമോദ് കാപ്പാട് എന്നിവരുടെവരികള്‍ക്ക് ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു.ഗായകര്‍-പി ജയചന്ദ്രന്‍,ജി വേണു ഗോപാല്‍,മധു ബാലകൃഷൃണന്‍,സിത്താര,ബേബി ശ്രേയ,ശിവ പ്രകാശ്,രാമപ്രിയ,ആര്‍ദ്രജനാര്‍ദ്ദനന്‍,പശ്ചാത്തല സംഗീതം-ബിജിബാല്‍,എഡിറ്റര്‍-വി സാജന്‍.

കൊ പ്രൊഡ്യുസര്‍-മനോജ് പുള്ളിക്കല്‍,പ്രൊഡക്ഷന്‍ ഡിസെെര്‍-ബാദുഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്,കല-വി എ സ്വാമി,മേക്കപ്പ്-പട്ടണം ഷാ,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ഹരി തിരുമല,പരസ്യക്കല-ഷഹീര്‍ റഹ്മാന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ പയ്യന്നൂര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വത്സരാജ് തൃക്കരിപ്പൂര്‍,മൂജീബ് വര്‍ക്കല,ഫിനാന്‍സ് കണ്‍ട്രോളര്‍-ബാലന്‍ വി കാഞ്ഞങ്ങാട്,ഓഫീസ് നിര്‍വ്വഹണം-എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍ കോഡിനേറ്റര്‍-ബിജു രാമകൃഷ്ണന്‍ കാര്‍ത്തിക വൈത്തരി.മാര്‍ച്ച് അവസാനം എറണാക്കുളത്ത് ചിത്രീകരണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *