മുഖത്ത് മുറിപ്പാടുംമായി സൂപ്പര്‍താരങ്ങള്‍ ;വിക്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്ററിന്റെ വിജയത്തിന് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം വിക്രമിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററില്‍ ഉണ്ട്.കമല്‍ഹാസന്‍, ഫഹദ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ ചിത്രം ഒരു ഷെഡ്യൂള്‍ കൊണ്ട് തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. നരേന് പുറമെ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

സിനിമയുടെ ഷൂട്ടിങ്ങ് ജോലികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ വെച്ച്‌ കമല്‍ ഹാസന്‍, വിജയ് സേതുപതി എന്നിവരുടെ ടെസ്റ്റ് ഷൂട്ട് നടന്നു. റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ഷൂട്ടിങ്ങ് താമസിയാതെ തന്നെ ആരംഭിക്കുന്നതായിരിക്കു. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതവും ഗിരീഷ് ഗംഗാധരന്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *