‘ ഇതല്ല എന്‍റെ മാഗി ….. എന്‍റെ മാഗി ഇങ്ങനെയല്ല’ വൈറലായ മാഗി മില്‍ക്ക് ഷേക്കിനെതിരെ ഭക്ഷണ പ്രേമികള്‍

കോറോണക്കാലത്ത് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വ്‌ളോഗുകള്‍ സുലഭമാണ്.നല്ലൊരു ശതമാനം വീഡിയോകളില്‍ വ്യത്യസ്തമായ ഭക്ഷണങ്ങളുടെയും രുചികളുടെയുമൊക്കെ പരീക്ഷണമാണ് നമുക്ക് കാണാന്‍ കഴിയുന്നത്.. ആളുകള്‍ എല്ലാ തരം ഭക്ഷണ കോമ്പിനേഷനുകളും പരീക്ഷിക്കുന്നു. വിചിത്രമായി തോന്നുമെങ്കിലും പലര്‍ക്കും അത് നല്ല രുചിയുള്ള വിഭവങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്.


ഇപ്പോളിതാ വിചിത്രമായ കോമ്പിനേഷന്‍ രുചിയുടെ റെസിപ്പി അവതരിപ്പിക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലാണ്. മാഗി ഉപയോഗിച്ചുള്ള ഒരു മില്‍ക്ക് ഷേക്കിന്റെ ചിത്രമായിരുന്നു അത്. ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ അത് ഇന്റര്‍നെറ്റ് ലോകത്തെ പല ഫുഡീസിനെയും ഭ്രാന്ത് പിടിപ്പിച്ചു. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പലരും വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

https://twitter.com/angadc/status/1436590687495983108/photo/1


ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ അത് ഇന്റര്‍നെറ്റ് ലോകത്തെ പല ഫുഡീസിനെയും ഭ്രാന്ത് പിടിപ്പിച്ചു. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പലരും വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

‘എന്റ മാഗി ഇങ്ങനെയല്ല. ഇത് എന്താണ് കാണിച്ചുവച്ചിരിക്കുന്നത്. എന്തിനാണ് താങ്കള്‍ ഇത് പങ്കുവച്ചത്. അവനെ പെട്ടെന്ന് പിടിക്കൂടണം , ഈ ചിത്രം ഭ്രാന്ത് പിടിപ്പിക്കുന്നു,’ എന്നിങ്ങനെ പലരും വിമര്‍ശിച്ചപ്പോള്‍ ഇതിന്റെ രുചി അസാധ്യമാണെന്നും, നിങ്ങള്‍ ഇങ്ങനെ കുറ്റം പറഞ്ഞാല്‍ നിങ്ങളെയെല്ലാം ബ്ലോക്ക് ചെയ്യുമെന്നുമാണ് ചില ഭക്ഷണപ്രേമികൾ കുറിച്ചത്.

ഇതാദ്യമായല്ല ആളുകള്‍ മാഗി ഉപയോഗിച്ചു ഭക്ഷണ കോമ്പിനേഷനുകള്‍ ഉണ്ടാക്കുന്നത്. മുമ്പ്, ചക്കയും കശുവണ്ടിയും ഉപയോഗിച്ചുള്ള മാഗി ലഡ്ഡുവിന്റെ പാചകക്കുറിപ്പ് ജനപ്രിയമായി മാറിയിരുന്നു. മാഗി ഐസ്‌ക്രീം, മാഗി ബര്‍ഗര്‍, മാഗി ഞണ്ട് കറി തുടങ്ങിയ ധാരാളം വിഭവങ്ങളുടെ വീഡിയോകളും ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *