പുനീതിന്‍റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് വിശാല്‍‍

അകാലത്തില്‍ പൊലിഞ്ഞ കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവർത്തനം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാൽ. പുനീതിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പഠിക്കുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസമാണ് നടന്‍ വിശാൽ ഏറ്റെടുത്തത്. പുതിയ ചിത്രമായ ‘എനിമി’യുടെ പ്രി–റിലീസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.”


പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻ‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ അദ്ദേഹം നോക്കി നടത്തിയിരുന്നു. ആ കർത്തവ്യം ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭാസ്യം ഞാൻ ഏറ്റെടുക്കും.’–വിശാൽ പറഞ്ഞു.പുനീത് നല്ലൊരു നടൻ മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർസ്റ്റാറുകളിൽ ഇത്രയും വിനയം വച്ചുപുലർത്തുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അത് തുടരും.’–വിശാൽ വ്യക്തമാക്കി.


വിശാൽ–ആര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹൻദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം നവംബർ നാലിന് തിയറ്ററുകളിൽ റിലീസ് ചെയ്യും


അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത് രാജ്കുമാർ. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 1800 വിദ്യാർഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരിൽ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *