ഓഫീസില്‍ ചുറുചുറുക്കോടെയിരിക്കുവാന്‍

ഓഫീസില്‍ വര്‍ക്കിനിടയില്‍ ക്ഷീണം തോന്നാറുണ്ടോ ?.. ഉറക്കം ശരിയായില്ലെങ്കില്‍ ക്ഷീണം തോന്നു സ്വാഭാവികമാണ്. നന്നായി ഉറങ്ങാന്‍ സാധിക്കുക എന്നത് തന്നെ ഒരു അനുഗ്രഹമാണ്. നമ്മളുടെ ശരീരത്തിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും അതുപോലെ, ക്ഷീണം ഇല്ലാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്.
ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. വെറുതെ കഴിച്ചാല്‍പ്പോര നല്ല ഊര്‍ജം തരുന്ന ആഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേണ്ടത്ര പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അമിതമായ ക്ഷീണം, തളര്‍ച്ച, ഉറക്കം എന്നിവതോന്നുക സ്വാഭാവികമാണ്.


നന്നായി വെള്ളം കുടിക്കാന്‍ ഒരിക്കലും മറക്കരുത്. നന്നായിവെള്ളം കുടിക്കുന്നത് ഉറക്ക ക്ഷീണം അകറ്റാന്‍ നിങ്ങളെ സഹായിക്കും. അതുപോലെ, നല്ലപോലെ ആക്ടീവ് ആയിരിക്കുന്നതും ശരീരത്തിലേയ്ക്ക് വേണ്ടത്ര ഓക്‌സിജന്‍ എത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ആക്ടീവ് ടിപ്സ്

വ്യായാമം ചെയ്യുന്നത് ശചീലമായാല്‍ ക്ഷീണം, ഉറക്കം എന്നിവ നിങ്ങളെ തേടി എത്തുകയേയില്ല.
രാവിലെ തന്നെ നന്നായി വ്യായാമം ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള എനര്‍ജി ലഭിക്കുന്നു. ശരീരത്തിലെ ആരോഗ്യത്തെ സന്തുലനപ്പെടുത്താചന്‍ വ്യായാമം സഹായിക്കുന്നു..

ദിനചര്യയില്‍ മാറ്റം


ജോലിയ്ക്ക് പോകുന്നത് സ്വന്തം വണ്ടിയില്‍ അല്ലെങ്കില്‍ സ്‌കൂട്ടര്‍, അല്ലെങ്കില്‍ നടന്നിട്ട് ആണ്. എന്നാല്‍, ഇതില്‍ നിന്നും കുറച്ച് മാറ്റം വരുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് നടന്ന് പോകുന്നവര്‍ക്ക് ബസിയില്‍ യാത്രയാക്കാം. ഇത് ഒരു വ്യത്യസ്തത നല്‍കും. നേരത്തെ എത്തണം. ബസില്‍ കയറണം. സീറ്റ് പിടിക്കണം. അങ്ങിനെ നിങ്ങളെ കുറച്ചും കൂടെ ആക്ടീവ് ആക്കാന്‍ ദിനചര്യകളിലെ മാറ്റം സഹായിക്കും.


ലിഫ്റ്റ് ഒഴിവാക്കി പകരം പടികള്‍കയറി ഇറങ്ങാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ പടികള്‍ കയറുന്നതും ഇറങ്ങുന്നതും നല്ലൊരു വ്യായാമം തന്നെയാണ്. ഇത് ശരീരത്തെ നല്ലപോലെ ആക്ടീവ് ആക്കി നിലനിര്‍ത്താന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *