പാഷന്‍ഫ്രൂട്ടിനോട് അല്‍പം പാഷന്‍ ഉണ്ടായാല്‍ പോക്കറ്റ് നിറയും
തൊടികളില്‍ വളര്‍ന്നിനില്‍ക്കുന്ന പാഷന്‍ഫ്രൂട്ടിന് വിദേശരാജ്യങ്ങളിലുള്ള വിപണനസാധ്യതയെ കുറിച്ച് എത്രപേര്‍ക്ക് അറിയാം.ലോകവിപണിയെ ആശ്രയിക്കുന്ന ഫ്രൂട്ട് ആയതുകൊണ്ട് വിപണിയില്‍ സാധാരണ നല്ലൊരു വിലതന്നെ ഇതിനു നിലനില്‍ക്കാറുണ്ട്. കിലോയ്ക്ക് സാധാരണ 50 രൂപയില്‍ താഴെ പോകാറില്ല.കേരളത്തില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന ഫ്രൂട്ട് കൂടിയാണ് ഇത്.
എന്താ ഞെട്ടിയോ.. നമ്മുടെ പോക്കറ്റ് നിറയ്ക്കാന്‍ ആ പാഷന്‍ഫ്രൂട്ടിനും ആകുമെന്ന് സാരം. ചെടിയുടെ പ്രത്യേകതകളും നടീല്‍ രീതിയും എങ്ങനെ എന്ന് നോക്കാം
ലോകത്ത് 165 ഓളം പാഷന്‍ ഫ്രൂട്ട് ഇനങ്ങള്‍ ഉണ്ട്. എങ്കിലും 10 ഓളം ഇനങ്ങളാണ് കേരളത്തില്‍ കൃഷി ചെയ്തുവരുന്നത്.നാടന്‍ പാഷന്‍ ഫ്രൂട്ട് ഇനമായ ലോക്കല്‍ മഞ്ഞയാണ് ഔഷധഗുണം കൂടുതലുള്ളത്. എങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഹൈബ്രീഡ്ഇനങ്ങള്‍ കൃഷി ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. അതില്‍ കര്‍ണ്ണാടക IIHR വികസിപ്പിച്ചെടുത്ത കാവേരിയും, എറണാകുളം വാഴക്കുളം പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച 134 p യുമാണ് കൂടുതലായും കൃഷി ചെയ്യുന്നത്. തൈകള്‍ക്ക് സാധാരണയായി 30 രൂ.യാണ് വില.
കൃഷിരീതി
വിത്തുകള്‍ മുഖേനയും, തണ്ട് വേരുപിടിപ്പിച്ചും, ഗ്രാഫ്റ്റ് ചെയ്തും, ലെയറു ചെയ്തും, ടിഷ്യുകള്‍ചര്‍ മുഖേനയും പാഷന്‍ ഫ്രൂട്ട് വളര്‍ത്തി എടുക്കാവുന്നതാണ്. വിത്ത് മുളപ്പിക്കുന്നതും തണ്ട് മുറിച്ച് നടുന്നതുമാണ് ഇതില്‍ കൂടുതല്‍ പ്രായോഗികമായ രീതികള്‍. വിത്തിന്റെ അങ്കുരണ ശേഷി വേഗം നഷ്ടപ്പെടുമെന്നതിനാല്‍ പുതിയ വിത്ത് ഉപയോഗിക്കേണ്ടതാണ്. വിത്തിന്റെ ആവരണം വളരെ കട്ടികൂടിയതാണ്. ആയതിനാല്‍ രണ്ട് ദിവസത്തോളം വിത്തുകള്‍ വെള്ളത്തില്‍ മുക്കിവച്ച് നഴ്‌സറിയില്‍ പാകി മുളപ്പിച്ചെടുക്കാവുന്നതാണ്. 10-20 ദിവസങ്ങള്‍ക്കകം വിത്ത് മുളച്ചു വരും. മുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവയെ പോളിബാഗുകളിലേക്ക് മാറ്റാവുന്നതാണ്. ഏതാണ്ട് 30 സെന്റിമീറ്ററില്‍ കൂടുതല്‍ വലുപ്പമാകുമ്പോള്‍ പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതാണ്.
കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം ആഴത്തിൽ കിളച്ച് നിരപ്പാക്കി എടുക്കുക. രണ്ടടി വലുപ്പത്തിലും ഒരടി താഴ്ചയിലും കുഴി എടുത്ത് അതിൽ ജൈവവളമോ, ചാണകപ്പൊടിയോ, ആട്ടിൻ കാഷ്ഠമോ, കോഴി കാഷ്ഠമോ ഇതിൽ ഏതെങ്കിലും ഒന്നിന്റെ കൂടെ വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, കുമ്മായവും കുറച്ച് കുറച്ച് ചേർത്ത് ഇളക്കി മിശ്രിതമാക്കി കുഴിയിലിട്ട് കുഴി മൂടുക. ഇതിൽ നേരത്തേ തയ്യാറാക്കി വച്ചിരുന്ന തൈകൾ നടുക. 10 x 6 അടി അകലത്തിൽ വേണം കുഴികൾ എടുക്കാൻ. ഏപ്രിൽ, മെയ് മഴക്കാലാരംഭത്തിൽ നടുകയാണെങ്കിൽ ജലസേചനം ഒഴിവാക്കാം.
പാഷൻ ഫ്രൂട്ടിന്റെ വേര് ആഴത്തിൽ പോകുന്നില്ല, സൈഡിലേക്കാണ് പോകുന്നത്. രണ്ടോ മൂന്നോ ചെടിയാണെങ്കിൽ മരത്തിലോ വേലിയിലോ വളർത്താം. പാഷൻ ഫ്രൂട്ടിന് ആറ്, ഏഴ് വർഷം ആയുസ്സുണ്ട്, അതിനാൽ നല്ല ബലമുള്ള പന്തൽ ആവശ്യമാണ്. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ് ഫലം തരുന്നത്.
പന്തലിട്ടും, വേലികെട്ടിയും ഈ ഫ്രൂട്ട് കൃഷി ചെയ്യാം. അതില്‍ വേലി കെട്ടി കൃഷി ചെയ്യുമ്പോള്‍ പന്തലുണ്ടാക്കി കൃഷി ചെയ്യുന്നതിനേക്കാള്‍ ചെലവ് പകുതിയോളം കുറയും.പ്രൂണിന്ഗ് വളരെ ആവശ്യമുള്ള ചെടിയാണ് ഇത്. തൈകള്‍ തമ്മില്‍ 2-3 മീ. അകലവും, വരികള്‍ തമ്മില്‍ 3 മീ. അകലവുമാണ് പാലിക്കേണ്ടത്.
ചെടികള്‍ നട്ടാല്‍ 6 മാസത്തിനുള്ളില്‍ വിളവെടുപ്പിന് സാധിക്കും. രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുടെ കൌണ്ട് കൂടാന്‍ ധാരാളമായി ഉപയോഗിക്കുന്നതുകൊണ്ട് നല്ല ഡിമാന്‍ന്റാന്ന് പാഷന്‍ ഫ്രൂട്ട് നുള്ളത്. സ്ക്വാഷ്, വൈന്‍, സിറപ്പ്, ജ്യൂസ്, അച്ചാറുകള്‍ തുടങ്ങിയ ഇതിന്റെ ബൈപ്രോടക്ട്ടുകള്‍ക്കും നല്ല വിലയും ഡിമാന്‍ഡും ആണ്.