ഡിസംബർ മാസം കൃഷിയിറക്കുന്ന വിളകള്‍ ഇവയാണ്?…
വിവരങ്ങള്‍ക്ക് കടപ്പാട്: ഫാമിംഗ് വേള്‍ഡ് ഫൈസല്‍
ഓരോ വിളകളും കൃഷിയിറക്കാൻ ഓരോ കാലഘട്ടം ഉണ്ടെന്ന് നമ്മുടെ പൂർവികർ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ ഏതു വിള എവിടെ കൃഷി ഇറക്കണം, ഏത് കാലഘട്ടത്തിൽ കൃഷി ഇറക്കണം തുടങ്ങിയ കാര്യങ്ങളിൽ നമ്മളിൽ പലർക്കും കൃത്യമായ ധാരണ ഇന്നില്ല. അതുകൊണ്ടുതന്നെ ഡിസംബർ മാസം കൃഷി ഇറക്കേണ്ട വിളകളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
നെല്ലിൽ രണ്ടാംവിള മുണ്ടകൻ കൃഷി ചെയ്യുന്ന സമയമാണിത്. തെങ്ങിന് ജലസേചനം നടത്തുവാനും, വിത്ത് അടക്ക ശേഖരിക്കാനും കഴിയുന്ന മാസം. ജാതിയിലും ഗ്രാമ്പുവിലും വിളവെടുപ്പ് നടത്തുന്ന മാസമാണ് ഒക്ടോബർ,നവംബർ, ഡിസംബർ തുടങ്ങിയവ. എള്ള്,ചെറുപയർ, ഉഴുന്ന്, എന്നിവ വിതയ്ക്കാൻ ഒക്ടോബർ തൊട്ട് ഡിസംബർ വരെ സാധിക്കും. ശീതകാല പച്ചക്കറികളായ കാബേജ്,കോളിഫ്ലവർ, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീൻസ്, ഉള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, പട്ടാണി, ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി തുടങ്ങിയവയും നാടൻ ഈ കാലയളവിൽ സാധിക്കും.
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ പ്രോട്രെകളിൽ മുളപ്പിക്കുന്ന തൈകൾ ഡിസംബർ ആദ്യവാരത്തോടെ മണ്ണിലേക്ക് പറിച്ചുനടാം. നല്ല വെയിലും നീർവാർച്ചയുമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം എന്ന് മാത്രം. ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, തരാം ഉള്ളി എന്നിവ നേരിട്ട് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്. കുരുമുളക് വേരുപിടിപ്പിക്കാൻ ഏറ്റവും ഏറ്റവും മികച്ച മാസങ്ങളാണ് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ. കൂടാതെ ഉരുളക്കിഴങ്ങിന് വിത്ത് കിഴങ്ങാണ് ഉപയോഗിക്കുക. കരിമ്പ് ഈ മാസം നടീൽ തുടരാം. മുമ്പ് നട്ടതിന് വളം നൽകുന്നതും ഈ മാസം തന്നെ നടത്താം. തെങ്ങിൻ തൈ വയ്ക്കുവാനും, മേൽ വളം നൽകുവാനും ഈ കാലയളവ് തിരഞ്ഞെടുക്കാം. എള്ളു വിതയ്ക്കാൻ തെരഞ്ഞെടുക്കേണ്ട കാലയളവാണ് ഈ ശൈത്യകാലം.
സാധാരണഗതിയിൽ അനശ്വരയുടെ വിത്താണ് എള്ളിൽ മികച്ച ഇനമായി കണക്കാക്കുന്നത്. രാസവളത്തിൽ പകരം എല്ലാതരം പച്ചക്കറികളിലും പിണ്ണാക്ക്, ശീമക്കൊന്ന ഇല, ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗപ്പെടുത്തുകയാണ് നല്ലത്.