ഇന്ന് സോഷ്യല്‍ മീഡിയ ദിനം
ജൂൺ 30, ലോക സോഷ്യൽ മീഡിയ ദിനം.ഓര്‍ക്കുട്ടില്‍ സ്ക്രാപ്പ് അയച്ചു തുടങ്ങിയവര്‍ വിചാരിച്ചുകാണുമോ ഭാവിയില്‍ സോഷ്യല്‍ മീഡിയ വരുമാനമാര്‍ഗം ആയിരിക്കുംഎന്ന്. യൂസറിന് തങ്ങളുടെ നിലപാടുകൾ, അഭിപ്രായങ്ങൾ, ആശയങ്ങൾ തുറന്ന് പറയാൻ അവസരമൊരുക്കുന്നു .ഉപയോക്താക്കൾക്ക് ദൈനംദിന പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും, അഭിപ്രായങ്ങൾ പങ്കിടാനും, അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും കഴിയും. പലരെയും പ്രശസ്തരാക്കിയതും സമൂഹ മാധ്യമങ്ങളാണ്. യൂട്യൂബിലൂടെ പ്രശസ്തരാവുകയും വരുമാനം നേടുന്ന പലരും നമുക്ക് ചുറ്റും ധാരാളമാണ്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സാധ്യതകളുടെ വലിയ ലോകമാണ് തുറന്നിടുന്നത്.
സിനിമ താരങ്ങളെയും, കമ്പനികളുടെ തലപ്പത്തിരിക്കുന്നവരെയും പിന്തുടരാൻ ഏറ്റവും നല്ല മാർഗമാണ് ട്വിറ്റർ. പ്രശസ്തരായ പലർക്കും വെരിഫൈഡ് ആയ ട്വിറ്റർ അക്കൗണ്ടുണ്ട് എന്നത് തന്നെ കാരണം.സമൂഹ മാധ്യമങ്ങൾ നമ്മളിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. പണ്ടെന്നും ഇല്ലാത്ത വിധം നാം ഇന്ന് കണക്ടഡ് ആണ്. ലോകത്തെ മറ്റേതോ കോണിനുള്ള നമ്മുടെ സുഹൃത്ത് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നുള്ളത് പലപ്പോഴും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും നാം മനസിലാക്കുന്നു.