” ആണ്ണും പെണ്ണും “സൈന പ്ലേ യിൽ….

പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ദൃശ്യവൽക്കരിക്കുന്ന ആന്തോളജി സിനിമ “ആണും പെണ്ണും” സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസായി.രാജീവ് രവി അവതരിപ്പിക്കുന്ന ഈ ചിത്രം
സി കെ പത്മകുമാർ,എം ദിലീപ് കൂമാർ എന്നിവർ ചേർന്നു നിർമ്മിക്കുന്നു.സാവിത്രി,രാച്ചിയമ്മ,റാണി എന്നീ മൂന്നു സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയമാണ് ചിത്രീകരിക്കുന്നത്.

വേണു, ആഷിക് അബു,ജെയ് കെ എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആസിഫ് അലി,ജോജു ജോർജ്ജ്,ഇന്ദ്രജിത്ത്,റോഷൻ മാത്യു,പാർവ്വതി, സംയുക്ത മേനോൻ,ദർശന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഉണ്ണി ആർ,വേണു,സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് തിരക്കഥാകൃത്തുക്കൾ.വേണു, ഷൈജു ഖാലിദ്,സുരേഷ് രാജൻ എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു

ബിജിബാൽ,ഡോൺ വിൻസെന്റ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റിംങ്-ബീന പോൾ, ഷൈജു ശ്രീധർ,ഭവൻ ശ്രീകുമാർ,കല-ഗോകുൽദാസ്,ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-ഷാലു പേയാട്,സന്തോഷ് പട്ടാമ്പി,പരസ്യക്കല-ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-ആൽവിൻ ഹെന്ററി,ബിബിൻ രവീന്ദ്രൻ,സൗണ്ട്-അരുൺ രാമവർമ്മ, പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന.

Leave a Reply

Your email address will not be published. Required fields are marked *