“ആലീസ് ഇൻ പാഞ്ചാലി നാട് ” സൈന പ്ലേയിൽ

എയ്‌സ് കോര്‍പ്പറേഷന്റെ ബാനറില സുധിന്‍ വാമറ്റം സംവിധാനം ചെയ്ത ‘ആലീസ് ഇന്‍ പാഞ്ചാലിനാട്’ സൈന പ്ലേ ഒടിടി യിൽ റിലീസായി.ഇരുന്നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ കിംഗ് ലയര്‍, പത്ത് കല്‍പനകള്‍, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബോളിവുഡ് താരം കാമ്യ അലാവത്ത് നായികയാവുന്ന ഈ ചിത്രത്തിൽ അനില്‍ മുരളി, പൊന്നമ്മ ബാബു, കെ.ടി എസ് പടന്നയില്‍, ജയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന്‍ മങ്കുവ , കലാഭവന്‍ ജയകുമാര്‍, ശില്പ,ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.സുകുമാർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.അരുണ്‍ വി സജീവ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

കള്ളന്മാരുടെ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന പാഞ്ചാലിനാട്ടിൽ നടക്കുന്ന ത്രില്ലർ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശൃവൽക്കരിക്കുന്നത്.അൻപതിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയിൽ റഷീദ് മുഹമ്മദ് മുജീബ് മജീദ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.


തീഫ് ത്രില്ലര്‍ ചിത്രമായ ആലീസ് ഇന്‍ പാഞ്ചാലി നാടിൽ തസ്‌കരവീരന്മാരുടെ സങ്കേതമായ തിരുട്ടുഗ്രാമത്തില്‍ എത്തിപ്പെടുന്ന ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇടുക്കി എറണാകുളം ജില്ലകളുടെ പശ്ചാത്തലത്തിൽ സുധിന്‍ വാമറ്റം പറയുന്നത്. എഡിറ്റിംഗ്- ഉണ്ണി മലയിൽ, വാർത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *