അരയാല്‍ ചില്ലറക്കാരനല്ല അറിയാമോ ഈ കാര്യങ്ങള്‍?

അരയാലുകള്‍ ഇല്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് മലയാളിക്ക് ചിന്തിക്കാനാവില്ല. എന്തുകൊണ്ടാണ് അരയാല്‍ വച്ച് പിടിപ്പിക്കാന്‍ പണ്ടുള്ളവര്‍ ശ്രദ്ധചെലുത്തിയിരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ..അന്തരീക്ഷത്തിലെ മലിനവായു അകറ്റി നിര്‍ത്തുന്നതില്‍ വ്യക്തമായ പങ്ക് വഹിക്കുന്ന വൃക്ഷമാണ് അരയാല്‍. അന്തരീക്ഷമലിനീകരണം തടഞ്ഞ് ധാരാളം ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്തുന്നതിനും, മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ ജൈവ സ്വഭാവം നിലനിര്‍ത്തുന്നതിനും അരയാല്‍ സഹായകരമാണ്. എല്ലാ പ്രദേശത്തും എല്ലാ പരിസ്ഥിതിയിലും വളരുമെന്നതും അരയാലിന്റെ പ്രത്യേകതയാണ്.

 ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ആലുകളാദ്യം ഉണ്ടായിരുന്നത് എന്നു കരുതുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തെക്കെ ഏഷ്യയിലെമ്പാടുമായും പിന്നീട് ലോകത്തിലേക്കും പടർന്നെന്നു കരുതുന്നു.പീപ്പലം എന്നു കൂടി ഇതിന് പേരുണ്ട്.വളരെക്കാലം ആയുസ്സുള്ളവയാണ്‌ ഈ മരങ്ങൾ. ശ്രീ ലങ്കയിലെ അനുരാധപുരയിലെ മഹാബോധി വൃക്ഷം രണ്ടായരത്തിലധികം വർഷമായി നിലനില്ക്കുന്നതാണെന്നു കരുതുന്നു


Ficus Religiosa എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന വൃക്ഷമാണ് അരയാല്‍. ഇന്ത്യയില്‍ വ്യാപകമായി കാണുന്ന 30 മീറ്ററോളം ഉയരത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു വലിയ വൃക്ഷം. ഇലകള്‍ക്ക് ഹൃദയ ആകാരമാണ് ഉള്ളത്.
.

പെട്ടികൾ, ചക്രങ്ങൾ, പാത്രങ്ങൾ മുതലായവ ഉണ്ടാക്കാൻ അരയാലിന്റെ തടി ഉപയോഗിക്കാറുണ്ട്. വാഹനങ്ങളുടെ ടയറിന്റെ ട്യൂബിലുണ്ടാകുന്ന സുഷിരങ്ങളടക്കാൻ അരയാലിന്റെ കറ ഉപയോഗിക്കാറുണ്ട്. പട്ടയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു. മരപ്പട്ടയും ഇലയും നാമ്പും ഉദരരോഗങ്ങൾക്കായുപയോഗിക്കാറുണ്ട്. മരപ്പട്ടയുടെ കറ വ്രണങ്ങൾ ഭേദപ്പെടുത്താനുപയോഗിക്കാറുണ്ട്. നാൽപാമരം എന്ന ആയുർവേദമരുന്നു കൂട്ടിലെ ഒരു പ്രധാന ചേരുവയായി ഇത് ഉപയോഗിക്കാറുണ്ട്

അരയാലിന്റെ പഴുത്തകായ രക്തപിത്തം, ചുട്ടുനീറ്റല്‍, ഛര്‍ദ്ദി, അരച്ചില്‍, വിഷം എന്നിവയ്ക്ക് വളരെ ഉത്തമമായിട്ടുള്ള ഔഷധമാണ്. പട്ടയില്‍ ഉണ്ടാക്കുന്ന കഷായം 30 മില്ലിലിറ്റര്‍ ദിവസവും 3 നേരം കഴിക്കുന്നത് പ്രമേഹരോഗം നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു. പട്ടയിട്ട് ഉണ്ടാക്കുന്ന കഷായം തേന്‍ ചേര്‍ത്ത് 60 മില്ലിലിറ്റര്‍ ദിവസവും 2 നേരം കഴിക്കുന്നത് വാത-രക്ത രോഗം മാറാന്‍ സഹായിക്കുന്നു.അരയാലിന്റെ ഫലം കൊണ്ട് ഉണ്ടാക്കുന്ന ചൂര്‍ണ്ണം അതായത്, അതിന്റെ പൊടി ശ്വാസരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
ഇലയുടെ കഷായം 30 മില്ലിലിറ്റര്‍ 2-3 നേരം ദിവസവും കഴിച്ചാല്‍ രാത്രി ഉണ്ടാകുന്ന പനി മാറാന്‍ സഹായിക്കുന്നു. ത്വക്ക് രോഗങ്ങളെ തുടര്‍ന്നുണ്ടാകുന്ന നിറവ്യത്യാസം, അരയാലിന്റെ മൊട്ടു അരച്ചു പുരട്ടിയാല്‍ ഭേദമാകുന്നതായി കണ്ടു വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *