ബ്ലാക്ക് ബ്യൂട്ടിയാകാം

ഇരുണ്ട നിറം കൂടുതൽ ആകർഷകമാണ്. കുറച്ച് കൂടെ ബ്രൈറ്റ് ആകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
ചര്‍മ്മം ഏതെന്ന് തിരിച്ചറിയുകയും വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ നിങ്ങള്‍ തന്നെയാകും എപ്പോഴും താരം

മേക്കപ്പ് എങ്ങനെ?

നേരിയ മേക്കപ്പ് പ്രയോഗിക്കുക.. മുഖ ചർമ്മം കൂടുതൽ വെളുപ്പിക്കുന്ന ഫൗണ്ടേഷൻ പ്രയോഗിക്കരുത്. ഗോൾഡൻ ഐവറി കളറിന്‍റെ ബേസ് ഉപയോഗിക്കുക. ഇരുണ്ട നിറക്കാർക്ക് കാജൽ മാത്രം മതിയാകും.


ബ്ലാക്ക് ഐ ലൈനർ ആവശ്യം ഇല്ല പകരം ഇളം നിറങ്ങളിൽ ഐലൈനർ പ്രയോഗിക്കാം. ഗ്രേ അല്ലെങ്കിൽ ബ്രൗൺ ലെൻസുകളും ഉപയോഗിക്കാം. ബ്ലഷിന്‍റെ നിറം കാരറ്റ്, പീച്ച് അല്ലെങ്കിൽ പിങ്ക് ആയിരിക്കണം. മുഖം ഒരിക്കലും വരണ്ടതായിരിക്കരുത്. മുഖത്ത് മോയ്സ്ചറൈസർ പുരട്ടുന്നത് ഉറപ്പാക്കുക. പിങ്ക്, മെറൂൺ അല്ലെങ്കിൽ ബ്രൗൺ ലിപ്സ്റ്റിക്ക് ആണ് ഇത്തരക്കാര്‍ക്ക് അനുയോജ്യം.

Leave a Reply

Your email address will not be published. Required fields are marked *