സിമ്പിൾ ഹെയർ സ്റ്റൈൽ പരിചയപ്പെടാം
ബിനുപ്രിയ (ഫാഷൻ ഡിസൈനർ )
കുറച്ച് ട്രെൻഡി ആയിട്ടു നടന്നാൽ എന്താ പ്രശ്നം. ഇത് ഓരോരുത്തരും അവനവനോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. വസ്ത്രവും ആസസ്സറീസും ഫാഷനബിൾ ആയിരിക്കാം. മുടിക്കെട്ട് മോശമാണെങ്കിൽ തീർന്നു എല്ലാം..
ചൂടാകുമ്പോൾ എല്ലാവരും മുടി ഉച്ചിയിൽ കെട്ടിവയ്ക്കാറുണ്ട്. നന്നായി ചീകി ഉച്ചിയിൽ മുടി കെട്ടിവയ്ക്കുന്നത് ഇപ്പോൾ ട്രെൻഡ് ആണ്. ഇങ്ങനെ ഒരു സ്റ്റൈൽ പരീക്ഷിക്കാൻ എത്ര പെൺകുട്ടികൾ ധൈര്യം കാണിക്കും?. വെസ്റ്റേൺ ഡ്രസ്സിന്റെ കൂടെ ഈ മുടിക്കെട്ട് മാച്ച് ആയിരിക്കും. വളരെ സിമ്പിൾ ആയ ഹെയർ സ്റ്റൈൽ എല്ലാവരും പരീക്ഷിച്ചു നോക്കേണ്ടതാണ്.