35 വർഷങ്ങൾക്കുശേഷം പെൺകുഞ്ഞിന്റെ ജനനം. ലക്ഷങ്ങൾ ഒരുക്കി ഹെലികോപ്റ്ററിൽ വരവേറ്റ് കുടുംബം

പെൺകുട്ടികൾ ജനിക്കുന്നത് നിർഭാഗ്യ വും കൊണ്ടാണ് എന്നുവിശ്വസിക്കുന്ന ജനത നമ്മുടെ രാജ്യത്തുണ്ട്. അതിൽ നിന്നും വ്യത്യസ്തമാവുകയാണ് രാഗസ്ഥാനിലെ ഈ കുടുംബം.മുപ്പത്തിയഞ്ചു വർഷത്തിനു ശേഷം കുടുംബത്തിൽ ജനിച്ച പെൺകുഞ്ഞിനെ വ്യത്യസ്തമായി വീട്ടിലേക്ക് വരവേറ്റ കുടുംബത്തിന്റെ ആഘോഷമാണ് നവ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് .

രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ നിന്നാണ് കൗതുകകരമായ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഹനുമാൻ പ്രജാപതി എന്നയാളുടെ ഭാര്യ ചുകി ദേവിക്കാണ് പെൺകുഞ്ഞ് പിറന്നത്. മാർച്ച് മൂന്നിന് ജനിച്ച കുഞ്ഞിനെ ഭാര്യവീട്ടിൽ നിന്ന് തിരികെയെത്തിക്കുന്നതിനായാണ് ഹനുമാൻ ഹെലികോപ്റ്റർ ഏൽപിച്ചത്.

കുഞ്ഞിന്റെ മുത്തച്ഛനായ മദൻലാൽ ആണ് ചെറുമകളുടെ വരവ് ഏറ്റവും ആഘോഷമാക്കണമെന്ന് തീരുമാനമെടുത്തത്. ഹെലികോപ്റ്ററിൽ അമ്മയും കുഞ്ഞും വന്നിറങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ അപൂർവ്വ രംഗത്തിന് സാക്ഷ്യംവഹിക്കാൻ ഗ്രാമവാസികളും ഒത്തുകൂടിയിരുന്നു. റിയ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *