ഡ്രസ്സിംഗില്‍ ഒരു ചെയ്ഞ്ച് ; ഉയരം കൂടുതല്‍ തോന്നിപ്പിക്കാന്‍ സ്റ്റൈലിഷ് ടിപ്പ്സ്

വസ്ത്രധാരണത്തില്‍ ചില സ്റ്റൈലിഷ് ടിപ്പ്സ് ഫോളോ ചെയ്താല്‍ കാലുകളുടെ നീളക്കുറവ് ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കും. എത്‌നിക് മുതൽ വെസ്റ്റേൺ വരെയുള്ള വസ്ത്രങ്ങൾ ഉയരം കൂടുതൽ തോന്നിക്കാൻ സഹായിക്കും. ഉയരം കൂടുതല്‍തോന്നിപ്പിക്കുന്ന വസ്ത്രമാണ് സ്കേര്‍ട്ട്. എ ലൈൻ മുതൽ അസിമിട്രിക്കൽ വരെയുള്ള പാവാട ഓപ്ഷനുകൾ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ശരീരപ്രകൃതി എന്തുതന്നെയായാലും, എ-ലൈൻ പാവാടഏത് ശരീരപ്രകൃതിക്കും യോജിക്കുന്നതാണ് എ-ലൈൻ സ്കേര്‍ട്ട്.വൃത്ത ആകൃതിയും അതിലെ ചെറിയ ഫ്ളെയറും കാലുകൾ നീളമുള്ളതാക്കുന്നു.വണ്ണമുള്ള ഉയരം കുറഞ്ഞ വ്യക്തി ആണെങ്കിൽ എ ലൈൻ പാവാടകൾ മിഡിൽ വണ്ണം മറയ്ക്കാൻ സഹായിക്കുന്നു.മെലിഞ്ഞതും ഉയരം കുറഞ്ഞതുമായ പെൺകുട്ടികൾക്ക് ഏറ്റവും അനുയോജ്യമാണ് മാക്‌സി സ്‌കേർട്ടുകൾ. മാക്സി സ്കേര്‍ട്ടിനൊപ്പം ക്രോപ്പ് ടോപ്പ് ധരിക്കുന്നത് കാലുകള്‍ക്ക് നീളം കൂടുതലായി തോന്നിപ്പിക്കും.


.

മിനി സ്കേര്‍ട്ട് ധരിക്കുന്നത് ലെഗ് ലെഗന്തിംഗ് കൂടുതല്‍ കാണിക്കുന്നത് മികച്ച ഓപ്ഷനാണ്.തണുപ്പ് കാലത്ത് ബൂട്ടുകൾ ധരിച്ചു മിനി സ്‌കർട്ട് ധരിക്കാം. ഈ സ്കേര്‍ട്ടുകള്‍ നിങ്ങള്‍ക്ക് വേനൽക്കാലത്തും സൗകര്യപ്രദമാണ്. സിലൗറ്റ്,അസിമട്രിക് ഹെം ഉള്ള പാവാടകളും പെൺകുട്ടികള്‍ ധരിക്കുന്നത് മികച്ച ഓപ്ഷനാണ്.



ലംബമായ പ്രിന്‍റുകൾ നിങ്ങളുടെ കാലുകളുടെ നീളം വർദ്ധിപ്പിക്കുന്നു. നേവിയിലോ കറുത്ത പശ്ചാത്തലത്തിലോ ഉള്ള ചാരനിറത്തിലുള്ള വരകൾ ഉയരം കുറഞ്ഞ സ്ത്രീകൾക്ക് വളരെ അനുയോജ്യം ആണ്.നീളത്തിലുള്ള പ്രിന്‍റുകൾ നിങ്ങളുടെ കാലുകളുടെ നീളം വർദ്ധിപ്പിക്കുന്നു. നേവിയിലോ കറുത്ത പശ്ചാത്തലത്തിലോ ഉള്ള ചാരനിറത്തിലുള്ള വരകൾ ഉയരം കുറഞ്ഞ സ്ത്രീകൾക്ക് വളരെ അനുയോജ്യം ആണ്.

Leave a Reply

Your email address will not be published. Required fields are marked *