”കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി”..കണ്ണഴകിന് ആയൂര്‍വേദം

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം.


തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍.

മൂന്ന്‌ അല്ലെങ്കില്‍ നാല്‌ നന്ത്യാര്‍വട്ടപ്പൂക്കള്‍ ശുദ്ധജലത്തിലിട്ട്‌ രാത്രി മുഴുവന്‍ വയ്‌ക്കുക. പിറ്റേന്ന്‌ പൂവ്‌ മാറ്റിയ ശേഷം ഈ വെള്ളം കൊണ്ട്‌ കണ്ണ്‌ കഴുകുക. നേത്രരോഗങ്ങള്‍ തടയാനും കണ്ണിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സാധിക്കും.

വെള്ളരി മുറിച്ച്‌ കണ്ണിന്‌ മീതെ വച്ച്‌ പതിനഞ്ച്‌ മിനിറ്റ്‌ നേരം കിടക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും.

കാരറ്റും ഉരുളക്കിഴങ്ങും സമം അരച്ച്‌ കുഴമ്പു രൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടങ്ങളുടെ സൗന്ദര്യം വര്‍ധിക്കും.

പാണലിന്റെ ഇളം കുരുന്ന്‌ തിരുമി കുളിക്കുന്ന വെള്ളത്തിലിടുക. നേത്രരോഗങ്ങള്‍ക്ക്‌ നന്ന്‌.

കാരറ്റ്‌ നീര്‌ തേന്‍ ചേര്‍ത്ത്‌ പതിവായി കണ്ണിനടിയില്‍ പുരട്ടി പത്ത്‌ മിനിറ്റിനു ശേഷം കഴുകിക്കളയുക.

പച്ചമല്ലി ചതച്ചിട്ട്‌ തിളപ്പിച്ച വെള്ളം ആറിയ ശേഷം അരിച്ചെടുത്ത്‌ കണ്ണിലൊഴിക്കുക.

കണ്ണിനു താഴെയായി പ്രത്യക്ഷപ്പെടുന്ന സഞ്ചിപോലുള്ള ഭാഗത്ത്‌ ഉരുളക്കിഴങ്ങ്‌ നീര്‌ പുരട്ടുക. വീക്കം മാറുവാനും കണ്ണുകളുടെ ക്ഷീണമകറ്റാനും ഇത്‌ പ്രയോജനപ്പെടും.

ദിവസവും കരിക്കിന്‍ വെള്ളം കൊണ്ട്‌ കണ്ണു കഴുകുക.

ഓരോ തുള്ളി ഓറഞ്ച്‌ നീര്‌ കണ്ണില്‍ വീഴ്‌ത്തുക.

തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിനു മീതെ വയ്‌ക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും.

ദിവസം നാലോ, അഞ്ചോ പ്രാവശ്യം ശുദ്ധമായ തണുത്ത ജലം ഉപയോഗിച്ച്‌ കണ്ണുകള്‍ കഴുകുക.

എന്നും രാവിലെ ശുദ്ധമായ പനിനീരോ, തുളസിനീരോ ഓരോ തുള്ളി വീതം കണ്ണിലിറ്റിക്കുന്നത്‌ കാഴ്‌ചയ്‌ക്ക് നല്ലതാണ്‌.

മുരിങ്ങത്തളിര്‌ പിഴിഞ്ഞ നീര്‌ തേന്‍ ചേര്‍ത്ത്‌ കണ്ണെഴുതുക. കാഴ്‌ച ശക്‌തി വര്‍ധിക്കും.

രണ്ട്‌ ടീസ്‌പൂണ്‍ മുരിങ്ങയില നീര്‌ അല്ലെങ്കില്‍ ഉലുവ പതിവായി കഴിക്കുക.

കിടക്കാന്‍ നേരം ത്രിഫലപ്പൊടി തേനും നെയ്യും ചേര്‍ത്ത്‌ കഴിക്കുക.

ഇളനീര്‍ കുഴമ്പ്‌ പുരട്ടിയാല്‍ കണ്ണിലെ മാലിന്യങ്ങള്‍ നീങ്ങി കണ്ണ്‌ ശുദ്ധമാകും.

പാദങ്ങളിലെ ചില നാഡികള്‍ കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കുളിക്കുന്നതിനു മുമ്പായി കാലിനടിയില്‍ എണ്ണ പുരട്ടി മൃദുവായി മസാജ്‌ ചെയ്യുന്നത്‌ കണ്ണിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. കാലുകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക. പാദങ്ങള്‍ക്ക്‌ ആഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കുക.

നിത്യവും കണ്ണെഴുതുക. നേത്രത്തില്‍ അടിഞ്ഞുകൂടി ക്രമേണ നേത്രരോഗത്തിന്‌ കാരണമായേക്കാവുന്ന അഴുക്കുകളെ ഫലപ്രദമായി പുറത്തുകളഞ്ഞ്‌ കണ്ണ്‌ ശുദ്ധമാക്കുന്നു.

അണുതൈലം ഒരോ തുള്ളി വീതം ദിവസവും മൂക്കിലൊഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *