ഗ്രീസിലെ ചരിത്ര സ്മാരകത്തെ അവഹേളിച്ചു: രതിരംഗങ്ങൾ ചിത്രീകരിച്ചവർ പുലിവാല് പിടിക്കും

ഡിപാർതിനോൺ എന്ന ഹ്രസ്വ ചിത്രത്തിന് വേണ്ടി ഗ്രീസിലെ ചരിത്ര സ്മാരകത്തിൽ വെച്ച് ചിത്രീകരിച്ച ലൈംഗിക രംഗങ്ങളുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അക്രപോലീസ് എന്ന ചരിത്ര സ്മാരകത്തിൽ വെച്ചാണ് ഇത്തരത്തിൽ ചിത്രീകരണം നടത്തിയത്. ഗ്രീക്ക് ദേശീയതയും ചരിത്ര സ്മാരക ത്തെയും അപമാനിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.

സ്വവർഗ്ഗ പ്രണയികളുടെ അവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഒരു ഹ്രസ്വ ചിത്രത്തിന് വേണ്ടിയാണ് ആക്ടിവിസ്റ്റുകൾ ഇവിടെ ചിത്രീകരണം നടത്തിയത്. ഒരുസംഘം ടൂറിസ്റ്റുകളും ഇതിലെ രണ്ടു പുരുഷ സ്വവർഗ്ഗ പ്രണയികൾ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുന്നതും അവർ രതിയിലേർപ്പെടുന്ന തുമാണ് ചിത്രീകരിച്ചത്. ഇതിപ്പോൾ വിവാദമായിരിക്കുകയാണ്. അധികൃതരിൽ നിന്നും മുൻകൂട്ടി സമ്മതമോ യാതൊരു അറിയിപ്പോ നൽകാതെയാണ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി വിനോദ സഞ്ചാരികൾക്കിടയിൽ ഒരു സംഘം ആളുകൾ വട്ടത്തിൽ നിരന്നുനിന്ന് മനുഷ്യമതിൽ ഉണ്ടാക്കിയ ശേഷം അതിനുള്ളിൽ വെച്ചാണ് സെക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. ഒപ്പം നൃത്തരംഗങ്ങളും ചിത്രീകരിച്ചു.

36 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയല്ലെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ ഗ്രീസിലെ ഒരു സർവകലാശാലയിൽ ഇതിന്റെ പ്രദർശനം നടത്തുകയും ചെയ്തു. വെബ്സൈറ്റിലും ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ചരിത്ര സ്മാരകത്തെ അപമാനിക്കുന്ന രീതിയിലുള്ള രതിരംഗങ്ങൾ ചിത്രീകരിച്ചത് അറിയുന്നത്. ഗ്രീക്ക് ദേശീയതയെ കളങ്കപ്പെടുത്തുന്ന തരത്തിൽ ചിത്രീകരണം നടത്തിയവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *