സീതപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

പോഷകലവറയാണ് ഗോൾഡൻ സീതാപ്പഴം.. മനുഷ്യശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും ഉറപ്പിനും സഹായകരമായ വൈറ്റമിൻ C..മഗ്നീഷ്യം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.. വൈറ്റമിൻ B6ന്റെ കലവറയാണ്.. അത് പോലെ തന്നെ പ്രമേഹരോഗികൾക്കും രക്തസമ്മർദമുള്ളവർക്കും കഴിക്കാവുന്ന പഴവർഗ്ഗം കൂടിയാണ് ഗോൾഡൻ സീതാപഴം.

പേര് സൂചിപ്പിക്കും പോലെ തന്നെ ഇതിന്റെ സ്വർണ്ണ നിറം തന്നെയാണ് ഇതിന്റെ സവിശേഷത.. ആത്ത വിഭാഗത്തിൽ പെടുന്ന ഒരു പഴവർഗ്ഗമാണ് സീതാപഴം.. നാടൻ ഇനത്തേക്കാൾ മധുരം.. കേരളത്തിലെ എല്ലാ തരം മണ്ണിലും നന്നായി വളരുന്ന ഒരിനം കൂടിയാണ് ഗോൾഡൻ സീതാപ്പഴം.. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള ഏത് തരം മണ്ണിലും ഇത് നടാവുന്നതാണ്.. 5മീറ്റർ മുതൽ 10മീറ്റർ ഉയരത്തിൽ വളരുമെങ്കിലും അൽപ്പം വലിയ ബക്കറ്റുകളിലോ ഡ്രമ്മുകളിലോ മട്ടുപ്പാവിലും ഇത് കൃഷി ചെയ്യാവുന്നതാണ്..

എല്ലാ സീസണിലും ഫലങ്ങൾ നൽകുന്ന ഒരിനം കൂടിയാണ് ഗോൾഡൻ സീതാപ്പഴം.. ഗോൾഡൻ സീതാപ്പഴത്തിന്റെ ബഡ്ഡ് ഗ്രാഫ്റ്റ് തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്.. ഒന്നര രണ്ട് വർഷം കൊണ്ട് തന്നെ കായ്ച്ചു തുടങ്ങുന്ന തൈകൾക്ക് വർഷത്തിൽ NPK വളങ്ങൾ നിർബന്ധമായും നൽകണം.. നല്ല പരിചരണം ഉള്ള ഒരു മരത്തിൽനിന്നും 60-80പഴങ്ങൾ വരെ ലഭിക്കും.. ഒരു പഴം 200-500gm തൂക്കവും ഉണ്ടാകും.സാധാരണ കീടബാധ അധികം കണ്ട് വരാറില്ല

കടപ്പാട് കൃഷിത്തോട്ടം ഗ്രൂപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!