അത്ഭുതങ്ങള്‍ നിറഞ്ഞ ‘മിറാക്കിള്‍ ‘ഫ്രൂട്ട്

പേരുപോലെ തന്നെ ചില അത്ഭുത വിദ്യകൾ കൈയിൽ ഉള്ള പഴമാണ് മിറാക്കിൾ ഫ്രൂട്ട്. ഈ പഴം കഴിച്ചാൽ രണ്ട് മണിക്കുർ വരെ പിന്നിട് കഴിക്കുന്ന ഭക്ഷണവും വെള്ളവും മധുരം ഉള്ളതായ് നമുക്ക് അനുഭവപ്പെടും. ആഫ്രിക്കൻ സ്വദേശിയായ മിറാക്കിൾ ഫ്രൂട്ട് ചെറു ശാഖകളോടും ഇലകളോടും വളരുന്ന സസ്യമാണ്.ഇതിൽ അടങ്ങിയ, മിറാക്കുലിൻ, എന്ന പ്രോട്ടിൻ ഘടകം നാവിലെ രസമുകങ്ങളെ ഉണർത്തി പുളി കയ്പ്പ് രുചികൾക്ക് പകരം മധുരം അനുഭവപ്പെടുന്നു. ഈ അൽഭുതവിദ്യ കൈയിൽ ഉള്ളത് കൊണ്ടാണ് മിറാക്കിൾ ഫ്രുട്ട് എന്ന പേരു വന്നത്.

കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കു ശേഷം നാവിന്റെ രുചി നഷ്ടപ്പെട്ടാൽ ഭക്ഷണത്തിന്റെ തനത് രുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കും. പ്രമേഹരോഗികൾക്കു ഭക്ഷണം നിയന്ത്രിക്കുന്നവർക്കും നല്ലതാണ്. സപ്പോട്ടയുടെ സസ്യകുടുബത്തിൽ പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരും സാവധാനം വളരുന്ന ഇവ മൂന്നാം വർഷം മുതൽ കായ്ക്കും.

വേനല്‍ക്കാലമാണ് പഴക്കാലമെങ്കിലും ‘സപ്പോട്ട’യുടെ കുടുംബത്തില്‍പ്പെടുന്ന തിനാല്‍ കേരളത്തിലെ കാലാവസ്ഥയില്‍ പലതവണ കായ് പിടിക്കാന്‍ സാധ്യതയുണ്ട്.ഭാഗികമായ തണല്‍ ഇഷ്ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട് ചെടിച്ചട്ടികളില്‍ ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം. മനോഹരമായ ഇലച്ചാര്‍ത്തോടുകൂടിയുള്ള നിത്യഹരിത ചെടി ഉദ്യാനത്തിലും അലങ്കാര ഭംഗി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *