മുഖം തിളങ്ങാന്‍ ഫേസ് സിറം

മേക്കപ്പ് ബോക്സില്‍ ഫെയ്‌സ് സിറത്തിന് സ്ഥാനം കാണില്ല. ദിവസവും സിറം ഉപയോഗിച്ചാൽ ചർമ്മം കൂടുതൽ ചെറുപ്പവും യുവത്വവുമുള്ളതായി കാണപ്പെടുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന വരകളും ചുളിവുകളുമെല്ലാം ഒരു പരിധി വരെ ഇല്ലാതാക്കാൻ ഫെയ്‌സ് സെറം സഹായിക്കും.

ദിനചര്യയിൽ ഫേസ് സിറം ഉൾപ്പെടുത്തിയാൽ ചർമ്മം തിളങ്ങുമെന്ന് മനസിലാക്കുക. വാട്ടർ ബേസ്ഡും ഭാരം കുറഞ്ഞതും ആയതിനാൽ സിറം ചർമ്മത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ, അതിൽ ധാരാളം സജീവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ജലാംശം നൽകുന്നു ചർമ്മത്തിനു മുറുക്കവും തിളക്കവും ഈർപ്പവും കൊണ്ടുവന്ന് ചർമ്മത്തെ ചെറുപ്പമാക്കാൻ ഇത് യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ യോജിച്ച ഫേസ് സിറം വേണമെന്ന് മാത്രം.

ഫെയ്‌സ് സെറം ഉപയോഗിക്കേണ്ടവിധം

ആദ്യം മുഖം വൃത്തിയാക്കുക എല്ലായ്പ്പോഴും നന്നായി വൃത്തിയാക്കിയ ചർമ്മത്തിൽ മാത്രമേ ഫെയ്‌സ് സെറം ഉപയോഗിക്കാവൂ. മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്തു എന്ന് ഉറപ്പാക്കിയതിനുശേഷം സെറത്തിന്റെ ഏതാനും തുള്ളികൾ മുഖത്തു എടുത്ത് പുരട്ടുക.ഇനി വിരൽത്തുമ്പ് ഉപയോഗിച്ച് സെറം മുഖത്ത് സൗമ്യമായി മസ്സാജ് ചെയ്യുക.

മോയ്സ്ചറൈസ് ഉപയോഗിക്കാം: ഫെയ്‌സ് സെറം ചർമ്മത്തിൽ പൂർണ്ണമായും ആഗിരണം ചെയ്യപ്പെട്ട ശേഷം ചർമ്മത്തിൽ ഒരു മോയ്സചറൈസറാർ ഉപയോഗിക്കാം. ഇത് ചർമ്മത്തിലെ ഈർപ്പം കൂടുതൽ നേരം നിലനിർത്താൻ സഹായിക്കും.നിങ്ങളുടെ ചർമ്മത്തിന്റെ തരം മനസിലാക്കിയ ശേഷം അതിന് അനുയോജ്യമായ ഒരു സെറം തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *