‘ലോകത്തെ വീണ്ടും പ്രകമ്പനംകൊള്ളിക്കാന്‍ അവര്‍ എത്തുന്നു’ !!!!”ദിനോസറുകള്‍” വീഡിയോ കാണാം

1993 ല്‍ ഇറങ്ങിയ സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് എന്ന സിനിമ ഇന്നും അവേശത്തോടെ തന്നെയാണ് ലോകം നോക്കികാണുന്നത്. ഈ സിരീസില്‍ മൂന്ന് ചിത്രങ്ങളും പിന്നീടെത്തിയ ജുറാസിക് വേള്‍ഡ് സിരീസില്‍ രണ്ട് ചിത്രങ്ങളുമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ജുറാസിക് വേള്‍ഡ് സിരീസിലെ മൂന്നാം ചിത്രമായ ‘ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍’ ആണ് ഇനി റിലീസ് ചെയ്യാനുള്ളത്..

അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പുതിയ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് വിതരണക്കാരായ യൂണിവേഴ്സല്‍ പിക്ചേഴ്സ്. ചിത്രത്തിന്‍റെ പുറത്തെത്തിയിരിക്കുന്ന പ്രൊലോഗ് ട്രെയ്‍ലറിന് അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുണ്ട്.


ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദിനോസര്‍ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ദൃശ്യങ്ങള്‍ ട്രെയ്‍ലറിലുണ്ട്.ക്ലോണിംഗിലൂടെ സൃഷ്‍ടിക്കപ്പെടുന്ന ദിനോസറുകള്‍ മനുഷ്യജീവിതത്തില്‍ സൃഷ്‍ടിക്കുന്ന ഭീതിയാണ് പുതിയ ചിത്രത്തിന്‍റെ പ്ലോട്ടെന്നാണ് ആരാധകരില്‍ പലരും കരുതുന്നതെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
കോളിന്‍ ട്രെവൊറോവ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധായകനൊപ്പം എമിലി കാര്‍മൈക്കളും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ആംബ്ലിന്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആണ് നിര്‍മ്മാണം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ് ഹൊവാര്‍ഡ്, സാം നീല്‍, ലൗറ ഡേണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Jurassic World: Dominion,

Leave a Reply

Your email address will not be published. Required fields are marked *