പ്രിയതാരം മോഹിത് റെയ്ന വിവാഹിതനായി : വധു അതിഥി ശർമ

ബോളിവുഡ് സിനിമ- സീരിയൽ താരം മോഹിത് റെയ്ന വിവാഹിതനായി. അതിഥി ശർമയാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .

വിവാഹത്തിന് തൊട്ടുപിറകെ താരം വിവാഹ ചിത്രങ്ങളും ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്നാണ് താരം കുറിച്ചത്.

ദേവോം കീ ദേവ് മഹാദേവ് എന്ന സീരിയലിൽ ശിവന്റെ വേഷം കൈകാര്യം ചെയ്തതോടെയാണ് മോഹിത് പ്രേക്ഷക പ്രീതി നേടിയത്. അതിന്റെ മലയാളം റീമേക്കായ കൈലാസനാഥൻ വൻ വിജയമായിരുന്നു. ഉറി :ദ് സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *