1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ആരോഗ്യ മേഖലയ്ക്കും കൊവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് 8,900 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തികമേഖലയുടെ പുനരുജ്ജീവനത്തിനായി വിവിധ വായ്പകൾക്കും പലിശ സബ്സിഡിക്കുമായി 8,300 കോടി രൂപയും ലഭ്യമാക്കും.

1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. 5 ലക്ഷം രൂപവരെയുള്ള വായ്പകളെല്ലാം 4ശതമാനം പലിശനിരക്കിലായിരിക്കും നൽകുക. വായ്പ പദ്ധതികളുടെ പലിശ ഇളവ് നൽകുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്.താഴെതട്ടിലുള്ളവർക്ക് പണംലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണമേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകൾക്കും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനും മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽനൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ ബജറ്റിന്റെ കൂട്ടിച്ചേർക്കലായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.

കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിൻ ലഭ്യമാക്കുന്നതിന് 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്

കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയുള്ള ജിഎസ്ടി നടപ്പാക്കൽ, ഓഖി, പ്രളയം, കോവിഡ് എന്നിവമൂലം സർക്കാരിന്റെ വരുമാനത്തിൽ വൻഇടിവുണ്ടാക്കിയതായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *