ആട് ഫാം തുടങ്ങാന്‍ തയ്യാറാണോ? സര്‍ക്കാന്‍ നല്‍കും ധനസഹായം

സ്ത്രീകള്‍ക്ക് മുന്‍ഗണന

ആട് വളര്‍ത്തി വരുമാനം നേടാം. നിങ്ങള്‍ റെഡിയാണെങ്ങില്‍ സര്‍ക്കാര്‍ നല്‍കും ധന സഹായം. 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വായ്പയായി സര്‍ക്കാര്‍ ഫാം ഹൌസിനായി നല്‍കും.കേരള സര്‍ക്കാരിന്‍റെ പ്രത്യേക ഉപജീവന സഹായ പദ്ധതിക്ക് കീഴിൽ ആണ് ആടു ഫാം തുടങ്ങുന്നതിന് സഹായം നല്‍കുന്നത്.


അപേക്ഷകരിൽ സ്ത്രീകൾക്കും സ്ത്രീകൾക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും മുൻഗണന ലഭിക്കും. സബ്‍സിഡിയായി ലഭിക്കുന്ന തുക തിരിച്ച് നൽകേണ്ടതില്ല. ആടു വളര്‍ത്തൽ യൂണിറ്റിന്‍റെ വലുപ്പം അനുസരിച്ചാണ് ധനസഹായം ലഭിക്കുക. ആടുകളെ വളർത്താൻ ആവശ്യമായ കൂട് പണിയുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം.
വരുമാനത്തിനായി വെറുതെ ഇരിക്കാതെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്കും കൊറോണ മൂലം തൊഴിൽ നഷ്ടമായി വിദേശത്ത് നിന്ന് നാട്ടിൽ എത്തിയവര്‍ക്കും ഒക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആകും.
ആട് വളർത്തലിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതിയ ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും ഒക്കെ പദ്ധതി പ്രയോജനപ്പെടുത്താൻ ആകും.


19 പെണ്ണാടും ഒരു മുട്ടനാടുമുള്ള വലിയ ഫാം തുടങ്ങാൻ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും. അഞ്ച് പെണ്ണാടിനെയും മുട്ടനാടിനെയും ഉൾപ്പെടുത്തി ഒരു ഫാം തുടങ്ങാൻ 25,000 രൂപയാണ് ധനസഹായമായി നൽകുന്നത്. കര്‍ഷകര്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുംഈ പദ്ധതി പ്രയോജനപ്പെടുത്താം. പഞ്ചായത്തുകൾ മുഖേനയും പദ്ധതി വിശദാംശങ്ങൾ ലഭ്യമാകും


00 ചതുരശ്ര അടിയെങ്കിൽ ആട്ടിൻ കൂടിന് വലുപ്പമുണ്ടായിരിക്കണം. അപേക്ഷൻറെ പേരില്‍ 50 സെൻറ് ഭൂമിയോ ഭൂമിയുടെ പാട്ടക്കരാറോ വേണം. ആടുകൾക്ക് ആവശ്യമായ ഇൻഷുറൻസും ഉറപ്പുവരുത്തണം. ആധാർ കാർഡന്‍റെ പകർപ്പ്, നികുതി രസീത്, റേഷൻ കാർഡ് കോപ്പി എന്നിവ ഉൾപ്പെടെയുള്ള പ്രധാന രേഖകൾക്കൊപ്പമാണ് അപേക്ഷ നൽകേണ്ടത്. പദ്ധതിയുടെ ചുമതല ജില്ലാ മൃഗസംരക്ഷണ വകുപ്പിനാണ്. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾക്കായി പഞ്ചായത്തിന് കീഴിലുള്ള വെറ്റിനറി ആശുപത്രിയുമായും ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *