കൊച്ചരീക്കലിലെ കാണാ കാഴ്ചകൾ

കൊച്ചരീക്കൽ എന്ന് കേട്ടിട്ട് ഉണ്ടോ?. സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാണ് ഇവിടം.
എറണാകുളം ജില്ലയിലെ പിറവത്തുള്ള പാമ്പാക്കുടയ്ക്ക് അടുത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിൽ ഒരു ഗുഹയും ഉറവയും കുളവും ഉണ്ട്. ഇവിടുത്തെ പ്രധാന കാഴ്ച ഇതാണ്. ഒരുപാട് വടുവൃക്ഷ കൂട്ടങ്ങളും അവിടുത്തെ പരിസ്ഥിതിക്ക് മാറ്റുരച്ച് നിൽക്കുന്നു. ഇവിട വൺ ഡേ ട്രിപ്പിന് അനുയോജ്യമാണ്.

വളരെ മനോഹരമായി പാറക്കെട്ടുകൾക്ക് ഇടയിലൂടെ താഴേക്ക് വന്ന് പതിക്കുന്ന വെള്ളച്ചാട്ടത്തെ കണ്ട് തന്നെ അറിയണം. മുത്തശ്ശി മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്ന അതിപുരാതന ഗുഹയും. അതാണ് കൊച്ചരീക്കല്‍ ഗുഹാസങ്കേതങ്ങള്‍. ഗുഹയ്ക്ക് സമീപത്തുകൂടി ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്. ആ അരുവിയിൽകൂടി ഒഴുകി താഴെ ഒരു തടാകത്തിൽ ശേഖരിക്കപ്പെടുന്ന വെള്ളത്തിൽ ആവോളം നീന്തിത്തുടിക്കാം. ചീനിമരം എന്ന വലിയ വൃക്ഷത്തിന്റെ കട്ടിയുള്ള വേരുകളിൽ പിടിച്ചാണ് ഗുഹക്ക് ഉള്ളിലോട്ടു കയറുന്നത്. സഞ്ചാരികൾക്ക് പിടിച്ചു കയറാൻ വേര് കൊത്തി വെച്ചിട്ടുണ്ട്. ഗുഹയുടെ തൂണു പോലെ വേരുകൾ നിൽക്കുന്നു . യുദ്ധ സമയത്ത് ഭടന്മാർ സുരക്ഷാ താവളമായി ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഗുഹയ്‌ക്ക് ഇപ്പോളും വലിയ കേടുപാടുകൾ ഇല്ല എന്ന് തന്നെ പറയാം.വറ്റാത്ത ഉറവ ആണ് മറ്റൊരു പ്രത്യേകത.

വൃക്ഷങ്ങളിലൂടെ വേണം ഗുഹയിലേക്ക് പ്രവേശിക്കാൻ. അതിന്റെ കവാടം നിലനിൽക്കുന്നത് മരങ്ങളുടെ പൊക്കത്തിലാണ്. ശിഖരങ്ങളെ അനുഗമിച്ചുകൊണ്ട് ആണ് അവിടേക്ക് കയറേണ്ടത്. അതിന്റെ ഉള്ളിൽ ആണെങ്കിലോ ഉയർന്നു നിൽക്കുന്ന പാറ കട്ടുകൾ. ഇരുട്ടി അയാൽ പിന്നെ അവിടെ നിൽക്കുന്നത് പ്രയാസമാണ്‌. ഇത്രയും സുന്ദരമായ ഒരു ഇടത്തെ കാണാതെ പോകരുത്. ഇനിയുള്ള യാത ഇങ്ങോട്ടാവണം

Leave a Reply

Your email address will not be published. Required fields are marked *