ആസിഫ് അലിയുടെ “കുഞ്ഞെല്‍ദോ “

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.”കുഞ്ഞെൽദോ”യെ ഡിസംബർ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.
‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി,പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.


സുധീഷ്,സിദ്ധിഖ്,അര്‍ജ്ജുന്‍ ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന്‍ എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍,ലെെന്‍ പ്രൊഡ്യൂസര്‍-വിനീത് ജെ പൂല്ലുടന്‍,എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്‍,അതുല്‍ എസ് ദേവ്,ജിതിന്‍ നമ്പ്യാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്,ശ്രീലാല്‍,നിധീഷ് വിജയന്‍,സൗണ്ട് ഡിസെെനര്‍-നിഖില്‍ വര്‍മ്മ,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,ഫിനാന്‍സ് മാനേജര്‍-ഡിറ്റോ ഷാജി,പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *