മംമ്ത മോഹൻ ദാസിന്‍റെ “ലാൽബാഗ്” 19 ന് തിയേറ്ററിലേക്ക്


” പൈസാ പൈസാ ” എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” ലാല്‍ ബാഗ് “നവംബർ 19-ന്പ്രദർശനത്തിനെത്തുന്നു.മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന
സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ” ലാൽബാഗ് “.പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്.


സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി,നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. ഗാനരചന-അജീഷ് ദാസൻ,
സംഗീതം-രാഹുൽ രാജ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *